ഇടുക്കി ഏലംത്തോട്ടത്തിലെ ഇരട്ടകൊലപാതകം; പ്രതി പോലിസ് പിയിയില്‍
ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം ചിന്നക്കനാലില്‍ എസ്റ്റേറ്റ് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയ പ്രതിയെയാണ് പോലീസ് കണ്ടത്തിയത്.

ഇടുക്കി: മൂന്നാര്‍ റിസോര്‍ട്ടില്‍ ഇരട്ടകൊലപാതകം ചെയ്ത പ്രതിയെ ബോബിനെ പോലീസ് കണ്ടത്തി. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം ചിന്നക്കനാലില്‍ എസ്റ്റേറ്റ് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയ പ്രതിയെയാണ് പോലീസ് കണ്ടത്തിയത്. കാലപാതകത്തിന് ശേഷംഒളിവില്‍ പോയ ഇയാളെ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പോലീസ് പിടിക്കപ്പട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടുപ്പാറ കെ കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വര്‍ഗീസിനേയും, ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്. എസ്റ്റേറ്റ് ഉടമയുടെ കാറും 200 കിലോയോളം ഏലവും മോഷണവും പോയിരുന്നു.എസ്റ്റേറ്റിലെ സ്റ്റോറില്‍നിന്ന് 146 കിലോഗ്രാം ഏലയ്ക്കയാണ് ബോബിന്‍ മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെ ഇത് വില്‍പന നടത്തിയശേഷം തേവാരംമെട്ട് വനത്തിലൂടെ കാല്‍നടയായി ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ച് തേനി വഴിയാണ് പ്രതി തമിഴ്നാട്ടിലേക്ക് കടന്നത്. ഇതിനിടെ താടിയും മുടിയും വെട്ടി പ്രതി രൂപം മാറി. ബാബിനെ ഒളിവില്‍ താമസിക്കാന്‍ സഹായിക്കുകയും, മോഷ്ടിച്ച ഏലം വില്‍ക്കാന്‍ സഹായിക്കുകയും ചെയ്ത ചേറ്റുപാറ സ്വദേശികളായ ദമ്പതികളെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT