Sub Lead

ഗസ വംശഹത്യ: അന്വേഷണം തടയണമെന്ന ഇസ്രായേലിന്റെ അപേക്ഷ തള്ളി

ഗസ വംശഹത്യ: അന്വേഷണം തടയണമെന്ന ഇസ്രായേലിന്റെ അപേക്ഷ തള്ളി
X

ഹേഗ്: ഗസ വംശഹത്യയിലെ അന്വേഷണം തടയണമെന്ന ഇസ്രായേലിന്റെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. വംശഹത്യയില്‍ നേരത്തെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധമന്ത്രിയായിരുന്ന യോവ് ഗാലന്‍ഡ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്‍ഡ് ഇറക്കിയത്. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് ഇസ്രായേല്‍ നല്‍കിയ അപ്പീലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അപ്പീല്‍ വിഭാഗം തള്ളിയത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണമാണ് ഗസയിലെ ആക്രമണത്തിന് കാരണമെന്ന് ഇസ്രായേല്‍ വാദിച്ചു. എന്നാല്‍, ഫലസ്തീനിലെ ഇസ്രായേലി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 2021 മുതല്‍ തന്നെ കേസുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ഇസ്രായേലി നേതാക്കള്‍ക്കെതിരായ അറസ്റ്റ് വാറന്‍ഡുകള്‍ നിലനില്‍ക്കുമെന്നും കോടതി വിശദീകരിച്ചു.

Next Story

RELATED STORIES

Share it