- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് ഉപരോധത്തെ അപലപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി; നീതി നടപ്പാക്കുന്നത് തുടരുമെന്ന് പ്രഖ്യാപനം

ഹേഗ്: ഗസവംശഹത്യയില്‍ ഇസ്രായേലിനെതിരെ അന്വേഷണം നടത്തിയതിന് തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് സര്‍ക്കാര്‍ നടപടിയെ അപലപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. സ്വതന്ത്രവും നിഷ്പക്ഷവുമായ നിയമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ യുഎസ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അപലപനീയമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിസി) പ്രസ്താവനയില്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയായ നിരപരാധികള്‍ക്ക് നീതിയും പ്രത്യാശയും നല്‍കുന്നത് തുടരുമെന്നും ഐസിസി പ്രതിജ്ഞയെടുത്തു. നീതിക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഐക്യത്തോടെ നിലകൊള്ളാന്‍ 125 അംഗരാജ്യങ്ങളോട് ഐസിസി അഭ്യര്‍ത്ഥിച്ചു.
യുഎസ് തീരുമാനത്തിനെതിരേ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. ഐസിസിക്കെതിരായ ഉപരോധങ്ങള്‍ സ്വാതന്ത്ര്യത്തിനും വിശാലമായ നീതിന്യായ വ്യവസ്ഥയ്ക്കും ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നത് ലോകത്തിന് നല്ലതല്ലെന്ന് യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യൂറോപ്യന്‍ കൗണ്‍സിലിന്റെ തലവനായ അന്റോണിയോ കോസ്റ്റ സാമൂഹിക മാധ്യമമായ എക്‌സില്‍ എഴുതി.
റഷ്യ-യുക്രൈയ്ന്‍ യുദ്ധത്തിലെ അന്വേഷണത്തെയും നടപടികളെയും യുഎസ് സര്‍ക്കാരിന്റെ ഉത്തരവ് ബാധിക്കുമെന്നും അന്റോണിയോ കോസ്റ്റ പറഞ്ഞു. അതിനാല്‍ യുഎസ് ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ ഐസിസിയെ ബാധിക്കാതിരിക്കാന്‍ വേണ്ട തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















