Sub Lead

ഗാന്ധിയെ അപമാനിച്ച് ട്വീറ്റ്: ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

ബൃഹന്‍മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്റെ ഉത്തരവാദിത്വത്തില്‍നിന്നും നിതിയെ ജല-പൊതുജനാരോഗ്യ വിഭാഗത്തിലേക്കാണ് മാറ്റിയത്.

ഗാന്ധിയെ അപമാനിച്ച് ട്വീറ്റ്: ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി
X

മുംബൈ: ഗാന്ധിയെ അപമാനിച്ചും ഗോഡ്‌സെയ്ക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത് വിവാദത്തിലായ ഐഎസ് ഉദ്യോഗസ്ഥ നിധി ചൗധരിയെ സ്ഥലം മാറ്റി. ബൃഹന്‍മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്റെ ഉത്തരവാദിത്വത്തില്‍നിന്നും നിതിയെ ജല-പൊതുജനാരോഗ്യ വിഭാഗത്തിലേക്കാണ് മാറ്റിയത്.

എത്രമാത്രം അസാധാരണമായ ആഘോഷമാണ് 150ാം ജന്മദിനത്തില്‍ നടക്കുന്നത്. അവരുടെ മുഖം നമ്മള്‍ കറന്‍സിയില്‍ നിന്നും മാറ്റുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അവരുടെ പ്രതിമകള്‍ മാറ്റുന്നു, സ്ഥാപനങ്ങളുടേയും റോഡുകളുടേയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നു. ഇതാണ് നമ്മളില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ ബഹുമതി. നന്ദി ഗോഡ്‌സെ 30.1.1948 ലേതിന് എന്നായിരുന്നു നിധി ചൗധരിയുടെ ട്വീറ്റ്.

ട്വീറ്റിനെതിരേ വിവിധ കോണുകളില്‍നിന്നു കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. നിധിക്കെതിരേ നടപടി വേണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ട്വീറ്റ് പിന്‍വലിച്ചെന്നും ഗാന്ധിജിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ട്വീറ്റ് വിവാദമായതോടെ നിതി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it