അഭിനന്ദന്റെ ജീവിത കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍
ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊത്താസറ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ജെയ്പൂര്‍: പാകിസ്താന്‍ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിത കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊത്താസറ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇനി മുതല്‍ അഭിനന്ദന്റെ ധീരത രാജസ്ഥാനിലെ സ്‌കൂള്‍ സിലബസിലുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊത്താസറ അറിയിച്ചു.ഏത് ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്‌കത്തിലാണ് അഭിനന്ദന്റെ ജീവിത കഥ ഉള്‍പ്പെടുത്തുക എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
പാകിസ്താന്‍ തടവിലാക്കിയ അഭിനന്ദന്‍ വര്‍ധമാനെ മൂന്നു ദിവസത്തിനുശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. പാക് അധീന കാശ്്മീരില്‍ മിഗ് 21 ബൈസന്‍ യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.അതിജീവനത്തിനുള്ള കിറ്റ്, ഭൂപടം, സുപ്രധാനമായ രേഖകള്‍ എന്നിവ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍ അഭിനന്ദന്‍ വര്‍ധമാന്റെ കൈയിലുണ്ടായിരുന്നു. പാക് സൈന്യം പിടികൂടുന്നതിന് മുമ്പ് അദ്ദേഹം ഇവ നശിപ്പിച്ചിരുന്നു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT