- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്ത മഴ: വെള്ളത്തില്‍ മുങ്ങി ഹൈദരാബാദ്; രണ്ടുപേരെ കാണാതായി, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

ഹൈദരാബാദ്: കനത്ത മഴയെത്തുടര്‍ന്ന് ഹൗദരാബാദില്‍ വെള്ളപ്പൊക്കം രൂക്ഷമായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിനടിയിലായി. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് പലയിടങ്ങളും ജലാശയം രൂപപ്പെട്ട അവസ്ഥയാണ്. ശക്തമായ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. രാത്രി 8:30 നും 11 നും ഇടയില്‍ നഗരത്തില്‍ 10-12 സെന്റീമീറ്റര്‍ മഴ ലഭിച്ചു. അതിന്റെ ഫലമായി നിരവധി താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി.
#WATCH | Telangana: Rainwater entered a restaurant in Old City after incessant rains lashed Hyderabad, yesterday pic.twitter.com/ACLKd1Vb19
— ANI (@ANI) October 9, 2021
വെള്ളപ്പൊക്കത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഓള്‍ഡ് സിറ്റിയിലെ വെള്ളപ്പൊക്കം നിറഞ്ഞ റെസ്‌റ്റോറന്റിന്റെ വീഡിയോ പുറത്തുവിട്ടത്. വെള്ളപ്പൊക്കത്തില്‍ കാലുകള്‍ മൂടിയ അവസ്ഥയില്‍ ഉപഭോക്താക്കള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും കാണാം. പാതകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോവുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷവും സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ശക്തമായ വെള്ളപ്പൊക്കം നഗരവാസികളെ ദുരിതത്തിലാക്കിയിരുന്നു.
#WATCH | Telangana: Lanes, roads submerged following incessant rainfall in Hyderabad. Visuals from the Old city. (08.10) pic.twitter.com/5XCGtsmIwt
— ANI (@ANI) October 8, 2021
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നഗരഭരണകൂടം പ്രവര്‍ത്തിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. ചിന്തല്‍കുന്തയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് ഒഴുകിപ്പോയി. അദ്ദേഹം സുരക്ഷിതനാണെന്ന് പിന്നീട് റിപോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം, വനസ്ഥലിപുരത്ത് മറ്റ് രണ്ടുപേരെ കാണാതായതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ അവരെ തിരയുന്നു. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കെ പുരുഷോത്തമനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സരൂര്‍നഗറിലെ ലിംഗോജിഗുഡയില്‍ 13 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















