Sub Lead

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക്; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോതക്കുറുശ്ശി സ്വദേശി രജനി (38) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകള്‍ അനഘക്കും പരിക്കേറ്റു . കൃഷ്ണദാസിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക്; ഭര്‍ത്താവ് കസ്റ്റഡിയില്‍
X
പാലക്കാട്: പാലക്കാട് കോതക്കുറുശിയില്‍ ഭര്‍ത്താവിന്റെ വേട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശ്ശി സ്വദേശി രജനി (38) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകള്‍ അനഘക്കും പരിക്കേറ്റു . കൃഷ്ണദാസിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .


പുലര്‍ച്ചെ രണ്ടിനാണ് സംഭവം . ഉറങ്ങി കിടന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നു . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയല്‍പക്കത്തുള്ളവര്‍ പറയുന്നു. കസ്റ്റഡിയില്‍ ഉള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തും.

Next Story

RELATED STORIES

Share it