കാസര്‍കോട് ഭാര്യയെ വെടിവെച്ചു കൊന്നതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
BY APH9 Jan 2021 8:52 AM GMT

X
APH9 Jan 2021 8:52 AM GMT
കാസര്‍കോട്: കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയില്‍ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാനത്തൂര്‍ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്.
മലയോര കൃഷി മേഖലയായ കാനത്തൂരില്‍ ലൈസന്‍സുള്ള തോക്കുകള്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് വിജയന് ഭാര്യയെ വെടിവച്ചതെന്ന് പോലിസ് പറഞ്ഞു.
ഭാര്യയെ നിരന്തരമായി ഒരാള്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയന് പോലിസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നതായും, ഇത് ഒരു പക്ഷെ കൊലയിലേക്ക് നയിച്ചതാകാനാണ് സാധ്യതയെന്നുമാണ് പോലിസ് നല്കുന്ന വിവരം.
Next Story
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT