ശബരിമല ദര്‍ശനം നടത്തിയ ചാത്തനൂര്‍ സ്വദേശി മഞ്ജുവിനെതിരേ കല്ലേറ്

തിങ്കളാഴ്ച രാത്രി പത്തോടെ വീടിനു സമീപം വച്ചാണ് കല്ലേറ് ഉണ്ടായത്.

ശബരിമല ദര്‍ശനം നടത്തിയ ചാത്തനൂര്‍  സ്വദേശി മഞ്ജുവിനെതിരേ കല്ലേറ്

കൊല്ലം: ശബരിമല ദര്‍ശനം നടത്തിയ ചാത്തനൂര്‍ സ്വദേശി മഞ്ജുവിനെതിരേ കല്ലേറ്. തിങ്കളാഴ്ച രാത്രി പത്തോടെ വീടിനു സമീപം വച്ചാണ് കല്ലേറ് ഉണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ ശബ്ദം കേട്ട് പുറത്തിറങ്ങിയ മഞ്ജുവിനും കല്ലേറേറ്റു. തന്റെ കഴുത്തിലാണ് കല്ല് വന്നുപതിച്ചതെന്ന് മഞ്ജു പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ മഞ്ജുവിന്റെ സുരക്ഷക്കായി നിയോഗിച്ച രണ്ട് പോലിസുകാരും സ്ഥലത്തുണ്ടായിരുന്നു. മഞ്ജുവിന്റെ സമീപം ആള്‍ത്താമസം ഇല്ലാത്ത മറ്റൊരു വീടുണ്ട്. ഈ ഭാഗത്തുനിന്നാണ് കല്ലെറിഞ്ഞത് എന്നാണ് മഞ്ജു പൊലീസിന് നല്‍കിയ വിവരം. കൂടുതല്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം തനിക്ക് ഭീഷണികളുണ്ടെന്ന് മഞ്ജു നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന് നേരത്തേ മഞ്ജു തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. തെളിവായി സന്നിധാനത്തെ ഫ്‌ളൈ ഓവറിനു മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും മാളികപ്പുറത്തിനു സമീപത്തു കൂടി സഞ്ചരിക്കുന്ന ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. തല നരപ്പിച്ച് പ്രായമാ സ്ത്രീയെപ്പോലെ വേഷം മാറിയായിരുന്നു ഇവര്‍ ശബരിമല ചവിട്ടിയത്. ദലിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് ഇവര്‍.

RELATED STORIES

Share it
Top