യോഗിക്കും മോദിക്കും വളകള്‍ അയച്ച് വനിതകളുടെ പ്രതിഷേധം
മുംബൈ: ഹാഥ്‌റസ് കൂട്ടബലാല്‍സംഗ കൊലപാതകത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ യോഗിക്കും മോദിക്കും വളകള്‍ അയച്ച് വനിതകളുടെ പ്രതിഷേധം. മുംബൈയിലെ മീരാഭയന്ദര്‍ പ്രദേശത്ത് തിങ്കളാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിലാണ് നൂറുകണക്കിനു സ്ത്രീകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വളകള്‍ അയച്ചു പ്രതിഷേധിച്ചത്. സ്ത്രീകള്‍ രണ്ട് പെട്ടികളിലായി വളകള്‍ ഇടുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'ഇത് മോദിക്കുള്ളതാണ്, ഇത് യോഗിക്കുള്ളതാണ്' എന്ന് സ്ത്രീ വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം.
സപ്തംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയില്‍ 19 കാരിയായ ദലിത് യുവതിയെ സവര്‍ണയുവാക്കള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണപ്പെട്ടു. മൃതദേഹം കുടുംബത്തിന് ഒരുനോക്ക് കാണാന്‍ പോലും അനുവദിക്കാതെ അര്‍ധരാത്രി പോലിസ് ദഹിപ്പിക്കുകയായിരുന്നു.
Hundreds of women send their Bangles to Yogi and Modi
RELATED STORIES
മുസ് ലിം, സ്വേച്ഛാധിപത്യം; വാക്കുകള്‍ക്ക് വിലക്കുമായി ദൂരദര്ശന്|
17 May 2024 9:13 AM GMTസന്തോഷം ആരുടേയും ഷൂവിനുള്ളില്‍...
16 May 2024 4:06 PM GMTസുനില്‍ ഛേത്രി; ഇന്ത്യന്‍ ഫുട്ബോളിലെ യുഗാന്ത്യം
16 May 2024 4:00 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഇസ്രായേലിനെതിരേ അറസ്റ്റ് വാറണ്ടില്ല; ഐസിസിക്കെതിരേ യുഎന്നില്‍...
15 May 2024 2:23 PM GMTപ്രബീര്‍ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രിംകോടതി
15 May 2024 11:00 AM GMT