- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'എല്ലാം തകർത്തു, ഉത്തരവാദി സർക്കാർ'; വ്യാപാരി ആത്മഹത്യ ചെയ്തു
അശാസ്ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തുവെന്നു പറയുന്ന ഫേസ്ബുക്ക് കുറിപ്പിൽ, തന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാരാണെന്നും കുറ്റപ്പെടുത്തുന്നു.

കോട്ടയം: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്നു ജീവിതം പ്രതിസന്ധിയിലായ വ്യാപാരി, സാമൂഹിക മാധ്യമത്തിൽ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത നിലയിൽ. ചങ്ങനാശ്ശേരി കുറിച്ചിയിലെ ഹോട്ടൽ ഉടമ കനകക്കുന്ന് ഗുരുദേവ ഭവനിൽ സരിൻ മോഹനാണ് (42) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയതെന്നു പോലിസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽക്രോസിനു സമീപം കോട്ടയം– തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് ഇടിച്ചായിരുന്നു മരണം.
അശാസ്ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തുവെന്നു പറയുന്ന ഫേസ്ബുക്ക് കുറിപ്പിൽ, തന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാരാണെന്നും കുറ്റപ്പെടുത്തുന്നു. ഭാര്യയെയും രണ്ടു കുട്ടികളെയും സഹായിക്കണമെന്നും കുറിപ്പിൽ അഭ്യർഥിക്കുന്നുണ്ട്. ഹോട്ടൽ ആവശ്യത്തിനായി വായ്പക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടാതായതോടെ സരിൻ ദുഖിതനായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി ആർ ജിജുവിന്റെ നേതൃത്വത്തിൽ പോലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
സരിന്‍ മോഹന്റെ കുറിപ്പിൽനിന്ന്
6 മാസം മുൻപുവരെ കുഴപ്പമില്ലാതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ. അശാസ്ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങിക്കൂടാം, കൊറോണ വരില്ല. ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും. ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും. ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിൽക്കാം. കല്യാണങ്ങളിൽ 100 പേർക്ക് ഒരുമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല.
രാഷ്ട്രീയ പാർട്ടികൾക്ക് പൊതുയോഗങ്ങൾ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങൾ. എല്ലാം തകർന്നപ്പോൾ ലോക്ക്ഡൗൺ എല്ലാം മാറ്റി. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി. ബ്ലേഡുകാരുടെ ഭീഷണി. ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാധ്യതകൾ. ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോടു കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്.
എന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാൻ. എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു. സഹായിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്തെ സഹയിക്കുക.
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവർക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്റെ ഫോൺ എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം, മകൾക്ക് ഓൺലൈൻ ക്ലാസ് ഉള്ളതാണ്.
എൻബി: അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















