Latest News

ബഹ്‌റയ്‌നില്‍ ആമസോണ്‍ കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം

ബഹ്‌റയ്‌നില്‍ ആമസോണ്‍ കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം
X

മനാമ: ബഹ്‌റയ്‌നിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ആക്രമണത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചതായാണ് നിഗമനം. അമേരിക്കന്‍ ടെക് കമ്പനികളെ ലക്ഷ്യമാക്കുമെന്ന് മുന്‍പ് തന്നെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ ഉണ്ടായ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ സിവില്‍ ഡിഫന്‍സ് സംഘം തുടരുകയാണെന്ന് ബഹ്‌റയ്ന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആമസോണിന്റെ ക്ലൗഡ് സേവന പ്രവര്‍ത്തനങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it