- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണയും വാതകവും;ഇന്ത്യയും റഷ്യയും കൈക്കോര്‍ക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര ഊര്‍ജ്ജ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ണായക പ്രഖ്യാപനം. ഊര്‍ജം, രാസവളം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ റഷ്യയുടെ ഈ നീക്കം ഇന്ത്യയ്ക്ക് വലിയ ആശ്വാസമായാണ് വിലയിരുത്തുന്നത്.
2025 അവസാനംവരെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തില്‍ റഷ്യ 40 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും ആവശ്യാനുസരണം കൂടുതല്‍ വളം നല്‍കാന്‍ തയ്യാറാണെന്നും മാന്തുറോവ് വ്യക്തമാക്കി. കൂടംകുളം ആണവനിലയത്തിലെ ശേഷിക്കുന്ന റിയാക്ടറുകളുടെ നിര്‍മാണം നിശ്ചിത സമയക്രമത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റഷ്യ ഉറപ്പുനല്‍കി. എസ്400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വാങ്ങല്‍ കരാറിന്റെ പുരോഗതിയും ചര്‍ച്ചയായി. കഴിഞ്ഞ ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ സന്ദര്‍ശനത്തിനിടെ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി.
ഇതിനൊപ്പം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി മാന്തുറോവ് പ്രത്യേകം കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പുതിയ സഹകരണ സാധ്യതകളും ചര്‍ച്ചയായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















