Sub Lead

ഇറാന്‍ മന:പൂര്‍വ്വം ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു: ആസ്‌ത്രേലിയ

ഇറാന്‍ മന:പൂര്‍വ്വം ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു: ആസ്‌ത്രേലിയ
X

ഇറാന്‍ മന:പൂര്‍വ്വം ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്. ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടിയ നടപടി ചൂണ്ടിക്കാട്ടിയാണ് ആസ്‌ത്രേലിയ ഇറാനെതിരേ ആഞ്ഞടിച്ചത്.

ജലപാത തടസ്സപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ യുകെ 40 രാജ്യങ്ങളുടെ ഒരു വെര്‍ച്വല്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെന്നി വോങ്. 'ലോകമെമ്പാടുമുള്ള സമൂഹങ്ങളെ ദോഷകരമായി ബാധിക്കുന്നു, ഏറ്റവും ദുര്‍ബലരായവര്‍ ആനുപാതികമല്ലാത്ത രീതിയില്‍ നഷ്ടം വഹിക്കേണ്ടി വരുന്നു' അവര്‍ പറഞ്ഞു.

'ഹോര്‍മുസ് കടലിടുക്ക് പ്രാപ്യവും സുരക്ഷിതവുമാക്കാന്‍ രാജ്യങ്ങള്‍ക്ക് പിന്തുടരാവുന്ന നയതന്ത്രപരമായ നീക്കങ്ങളാണ് ഇന്നലെ രാത്രിയിലെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായതെന്നും വോങ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

'തുടര്‍ച്ചയായ ഏകോപനത്തിന്റെയും കൂട്ടായ നടപടിയുടെയും പ്രാധാന്യത്തെക്കുറിച്ച് മന്ത്രിമാര്‍ സമ്മതിച്ചു. ആസ്‌ത്രേലിയ ഇറാനെതിരെ ആക്രമണാത്മക നടപടി സ്വീകരിക്കുന്നില്ല, ഇറാനില്‍ ഞങ്ങള്‍ സൈന്യത്തെ വിന്യസിക്കുന്നില്ല. സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഈ സംഘര്‍ഷം പരിഹരിക്കുന്നതിനും ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ തുടര്‍ന്നും പിന്തുണ നല്‍കും'. പെന്നി വോങ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it