- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത; കാണാതായതിനു പിന്നാലെ സഹോദരിമാരായ യുവതികളുടെ മൃതദേഹം കണ്ടെത്തി, പരിക്കേറ്റ പാടുകള്‍
സഹോദരിമാരെ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുമൃതദേഹങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പിലിബിത്ത് പോലിസ് മേധാവി ജയ്പ്രകാശ് പറഞ്ഞു.

ലക്‌നൗ: പതിനെട്ട്, ഇരുപത് വയസ്സുളള സഹോദരിമാരെ കാണാതായതിനെതുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് ഇരുവരുടേയും മൃതദേഹം. ഒരാളുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മറ്റൊരാളുടേത് തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലാണ് നടുക്കമുളവാക്കുന്ന സംഭവം.
സഹോദരിമാരെ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുമൃതദേഹങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പിലിബിത്ത് പോലിസ് മേധാവി ജയ്പ്രകാശ് പറഞ്ഞു.
തിരച്ചില്‍ ആരംഭിച്ചതിനു പിന്നാലെ തന്നെ ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആദ്യം പോലിസിനെ അറിയിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും പോലിസ് പറയുന്നു. രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയും മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ചൊവ്വാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. ആദ്യ മൃതദേഹം കണ്ടെത്തിയതിനു സമീപം തന്നെയാണ് രണ്ടാമത്തെ മൃതദേഹവും. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചതെന്നും പോലിസ് പറയുന്നു. പോലിസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യത്തെ മൃതദേഹത്തിന് സമൂപത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
RELATED STORIES
ഇറാന്റെ ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടു
13 Jun 2025 2:20 AM GMTഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം (video)
13 Jun 2025 1:38 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
13 Jun 2025 1:05 AM GMT''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMT