'ബഹു. കേരള മുഖ്യമന്ത്രി നടന്നുവരുന്നു': മുഖ്യമന്ത്രിയെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ട്രോളി വിടി ബല്‍റാം
. സംസ്ഥാനത്തെ 'സൂപ്പര്‍ മുഖ്യമന്ത്രി' എന്നായിരുന്നു ശിവശങ്കറെ പ്രതിപക്ഷം നേരത്തെ വിശേഷിപ്പിച്ചിരുന്നത്. ആ പല്ലവി ആവര്‍ത്തിക്കുന്ന വിധമാണ് ബല്‍റാമിന്റെ പോസ്റ്റിലെ ട്രോള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിച്ചതിന് പിന്നാലെ ട്രോളുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. സംസ്ഥാനത്തെ 'സൂപ്പര്‍ മുഖ്യമന്ത്രി' എന്നായിരുന്നു ശിവശങ്കറെ പ്രതിപക്ഷം നേരത്തെ വിശേഷിപ്പിച്ചിരുന്നത്. ആ പല്ലവി ആവര്‍ത്തിക്കുന്ന വിധമാണ് ബല്‍റാമിന്റെ പോസ്റ്റിലെ ട്രോള്‍. പിണറായി വിജയന്, ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്കൊപ്പമുള്ള പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചായിരുന്നു വിടി ബല്‍റാമിന്റെ ട്രോള്‍. 'ബഹു. കേരള മുഖ്യമന്ത്രി നടന്നുവരുന്നു'ബഹു. കേരള മുഖ്യമന്ത്രി നടന്നുവരുന്നു.ആ ചുവന്ന കരയുള്ള മുണ്ടുടുത്ത ആളെയാണ് ഉദ്ദേശിച്ചത്' എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിസ്വപ്ന സുരേഷുമായുള്ള ബന്ധത്തെത്തുടര്‍ന്ന് 2019 ജൂലായ് 14നാണ് എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. അതേസമയം അദ്ദേഹത്തെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുക. ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസാണ്.
ഈ കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. തുടര്‍ന്നാണ് സസ്പെന് ഷന് പിന് വലിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT