Sub Lead

അമിത് ഷാ ജമ്മു കശ്മീരിലേക്ക്; ഭീതി ഒഴിയാതെ താഴ്‌വര

പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷമാകും ഷായുടെ സന്ദര്‍ശനമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും സന്ദര്‍ശനം നടത്തും.

അമിത് ഷാ ജമ്മു കശ്മീരിലേക്ക്; ഭീതി ഒഴിയാതെ താഴ്‌വര
X

ശ്രീനഗര്‍: അസാധാരണ അന്തരീക്ഷം നിലനില്‍ക്കുന്ന ജമ്മു കശ്മീര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷമാകും ഷായുടെ സന്ദര്‍ശനമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും സന്ദര്‍ശനം നടത്തും. ആഗസ്ത് ഒമ്പതിനാണ് പാര്‍ലമെന്റിന്റെ സമ്മേളനം അവസാനിക്കുന്നത്. ഇതിനു ശേഷമായിരിക്കും സന്ദര്‍ശനം.

അമര്‍നാഥ് തീര്‍ഥാടകരോട് ഉടന്‍ മടങ്ങാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആക്രമണ സാധ്യതയുണ്ടെന്ന തോന്നലുണ്ടാക്കിയത്.ഇത് സംസ്ഥാനത്ത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. കടകള്‍ക്കും എടിഎമ്മുകള്‍ക്കും മരുന്നുകടകള്‍ക്കും മുന്നില്‍ വലിയ ആള്‍ക്കൂട്ടം ദൃശ്യമായിരുന്നു. കശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് ചില വിദേശരാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ആശങ്കാകുലരാകുകയും മടക്കയാത്രയ്ക്കായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയത്തിലും ആശങ്കള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് വന്‍ തോതില്‍ അധിക സേനയെ വിന്യസിക്കുകയും ചെയ്തു. 35 എ അനുച്ഛേദത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം നടപടികള്‍ കൈക്കൊണ്ടേക്കുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍.

അതേസമയം 35 എ അനുച്ഛേദം റദ്ദാക്കാനുള്ള ആലോചനകളൊന്നും നടക്കുന്നില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് കഴിഞ്ഞദിവസം വ്യക്തമാക്കി. എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

കശ്മീരില്‍ കുറച്ച് ആഴ്ചകളായി എന്താണ് സംഭവിക്കുന്നത് എന്ന വ്യക്തമല്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടും. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ എംപിമാര്‍ തിങ്കളാഴ്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രമേയം അവതരിപ്പിക്കും. സര്‍ക്കാരിന്റെ പ്രതികരണമാണ് തങ്ങള്‍ വേണ്ടത്. ജനങ്ങള്‍ ശാന്തരാകണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it