Sub Lead

മാംസം കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)

മാംസം കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)
X

ഗാസിയാബാദ്: മാംസം കൊണ്ടുപോവുകയായിരുന്ന ലോറിയ്ക്ക് ഹിന്ദുത്വര്‍ തീയിട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ അമ്രാല ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ഹാപൂരില്‍ നിന്നും പഞ്ചാബിലേക്ക് പോവുകയായിരുന്ന ലോറിയാണ് ഹിന്ദുത്വര്‍ തടഞ്ഞത്. ബീഫ് കടത്തുകയാണെന്നായിരുന്നു ആരോപണം. ഡ്രൈവറെയും ക്ലീനറെയും സംഘം ആക്രമിച്ചു. ലോറിയെ കടത്തിവിടാന്‍ പോലിസ് ശ്രമിച്ചെങ്കിലും ഹിന്ദുത്വര്‍ സമ്മതിച്ചില്ല. ലോറിയില്‍ ഉള്ളവരെ 'ഏറ്റുമുട്ടലില്‍' കൊല്ലണമെന്നായിരുന്നു ആവശ്യം. അതിനിടെ ചിലര്‍ തൊട്ടടുത്തുള്ള ജെസിബിയില്‍ നിന്നും ഇന്ധനം എടുത്ത് ലോറിയില്‍ ഒഴിച്ച് തീയിട്ടു. ജെസിബി കൊണ്ട് മണ്ണിട്ട് തീ കെടുത്താന്‍ പോലിസും ശ്രമിച്ചു.



ലോറിയില്‍ നിന്നും തീ പിന്നീട് പ്രദേശത്തെ ഒരു ഷെഡിലേക്ക് പടര്‍ന്നു. ചാണകവും പിണ്ണാക്കും സൂക്ഷിച്ചിരുന്ന ഒരു ഷെഡ് കത്തിനശിച്ചു.


പോലിസ് നിര്‍ദേശ പ്രകാരം വെറ്ററിനറി ഡോക്ടര്‍ മാംസ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലോറി ഡ്രൈവറായ വസീമിനെയും കൂടെയുണ്ടായിരുന്ന ഇമ്രാനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. ലോറിക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെയും കേസെടുത്തു.

Next Story

RELATED STORIES

Share it