Sub Lead

ഹിന്ദുക്കൾ മാത്രമേ അപേക്ഷിക്കാവൂ; വിവാദമായി തമിഴ്നാട് സർക്കാരിന്റെ തൊഴിൽ പരസ്യം

എച്ച്ആർ & സിഇ ക്ക് 36 സ്കൂളുകളും അഞ്ച് ആർട്സ്, സയൻസ് കോളജുകളും ഒരു പോളിടെക്നിക് കോളജും ഉണ്ട്, ഇതാദ്യമായാണ് ഇത്തരമൊരു പരസ്യമെന്ന് അധ്യാപക സംഘടനാ പ്രതിനിധി കെ പാണ്ഡ്യൻ പറഞ്ഞു.

ഹിന്ദുക്കൾ മാത്രമേ അപേക്ഷിക്കാവൂ; വിവാദമായി തമിഴ്നാട് സർക്കാരിന്റെ തൊഴിൽ പരസ്യം
X

ചെന്നൈ: തമിഴ്നാട്ടിലെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് (എച്ച് & സിഇ) വകുപ്പിന് കീഴിലെ കോളജിലെ വിവിധ തസ്തികകളിലേക്കുള്ള തൊഴിൽ പരസ്യം വിവാദത്തിൽ. ഉദ്യോ​ഗാർത്ഥികളായി ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന പരസ്യത്തിലെ നിബന്ധനയാണ് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരിക്കുന്നത്.

ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള കൊളത്തൂരിലെ അരുൾമിഗു കപാലീശ്വരർ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിവിധ അധ്യാപക-അനധ്യാപക തസ്തികകൾക്കായി ഒക്ടോബർ 13-ന് വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ 'ഹിന്ദുക്കൾ മാത്രം' അപേക്ഷിച്ചാൽ മതിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


എച്ച്ആർ ആൻഡ് സിഇ വകുപ്പ് 2021-22 മുതൽ കൊളത്തൂരിലെ കപാലീശ്വരർ കോളജ് ഉൾപ്പെടെ നാല് പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ആരംഭിക്കുന്നുണ്ട്. പരസ്യത്തിൽ, ബികോം, ബിബിഎ, ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, തമിഴ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് കോഴ്സുകൾ, ഫിസിക്കൽ എഡ്യുക്കേഷൻ ഡയരക്ടർ, ലൈബ്രേറിയൻ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എച്ച്ആർ & സിഇ ക്ക് 36 സ്കൂളുകളും അഞ്ച് ആർട്സ്, സയൻസ് കോളജുകളും ഒരു പോളിടെക്നിക് കോളജും ഉണ്ട്, ഇതാദ്യമായാണ് ഇത്തരമൊരു പരസ്യമെന്ന് അധ്യാപക സംഘടനാ പ്രതിനിധി കെ പാണ്ഡ്യൻ പറഞ്ഞു. സർക്കാർ നടത്തുന്ന ഒരു വകുപ്പിന് മതത്തിന്റെ പേരിൽ വിവേചനം കാണിക്കാനും മറ്റ് മതങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ അനർഹരാക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it