Sub Lead

'ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മഹാത്മാഗാന്ധിയെ പോലും വെറുതെ വിട്ടിട്ടില്ല'; വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍

ഹിന്ദു മഹാസഭയിലെ മറ്റ് മൂന്ന് അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹിന്ദു മഹാസഭ നേതാക്കളായ ധര്‍മേന്ദ്ര, രാജേഷ് പവിത്രന്‍, സന്ദീപ് ഷെട്ടി അഡ്ക, പ്രേം പൊളാലി, കമലാക്ഷ പടീല്‍, സുധാകര്‍ ഷെട്ടി, പ്രവീണ്‍ ഷെട്ടി, ഉള്ളാള്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മഹാത്മാഗാന്ധിയെ പോലും വെറുതെ വിട്ടിട്ടില്ല; വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍
X

ബംഗളൂരു: കര്‍ണാടകയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ക്ഷേത്രം പൊളിച്ചുമാറ്റിയ സംഭവത്തിന്റെ പേരില്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയ ഹിന്ദു മഹാസഭാ നേതാവിനെ അറസ്റ്റുചെയ്തു. ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ മഹാത്മാഗാന്ധിയെ പോലും വെറുതെ വിട്ടിട്ടില്ലെന്നായിരുന്നു ബിജെപിക്കെതിരായ ഹിന്ദു മഹാസഭാ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്രയുടെ ഭീഷണി. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈയ്‌ക്കെതിരേ വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി വിവിധ മതങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ധര്‍മേന്ദ്രയെ മംഗളൂരു പോലിസ് അറസ്റ്റ് ചെയ്തത്. ഹിന്ദു മഹാസഭയിലെ മറ്റ് മൂന്ന് അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹിന്ദു മഹാസഭ നേതാക്കളായ ധര്‍മേന്ദ്ര, രാജേഷ് പവിത്രന്‍, സന്ദീപ് ഷെട്ടി അഡ്ക, പ്രേം പൊളാലി, കമലാക്ഷ പടീല്‍, സുധാകര്‍ ഷെട്ടി, പ്രവീണ്‍ ഷെട്ടി, ഉള്ളാള്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൈസൂര്‍ ജില്ലാ ഭരണകൂടം ഒരു ക്ഷേത്രം പൊളിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ധര്‍മേന്ദ്രയുടെ വിദ്വേഷ പ്രസംഗം. മൈസൂരുവിലെ പുരാതനമായ ഹിന്ദു ക്ഷേത്രം പൊളിക്കാന്‍ അനുമതി നല്‍കിയതുവഴി ബിജെപി ഹിന്ദുക്കളെ പിന്നില്‍നിന്നു കുത്തുകയാണ് ചെയ്തതെന്നാണ് അദ്ദേഹം ആരോപിച്ചത്. 'ഞങ്ങള്‍ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് മഹാത്മാഗാന്ധിയെ കൊല്ലാതെ വെറുതെ വിട്ടിട്ടില്ല. അതുകൊണ്ട് നിങ്ങളെ ഒഴിവാക്കുമെന്ന് കരുതുന്നുണ്ടോ ? ' ചിത്രദുര്‍ഗ, ദക്ഷിണ കന്നഡ, മൈസൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ തകര്‍ത്തു.

ആരാണ് സര്‍ക്കാര്‍ ഭരിക്കുന്നത്? കോണ്‍ഗ്രസ് ഭരണകാലത്താണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ സ്ഥിതി ഇതുപോലെയാവുമായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഹിന്ദു മഹാസഭ ഉള്ളിടത്തോളം കാലം ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല ധര്‍മേന്ദ്ര ഓര്‍മപ്പെടുത്തി. 2009 സപ്തംബര്‍ 29ന് ശേഷം നിര്‍മിച്ച എല്ലാ നിയമവിരുദ്ധ മതപരമായ കെട്ടിടങ്ങളും അനുവദിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ആഗസ്ത് 12 ന് ഹൈക്കോടതി അറിയിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന്റെ ഭാഗമായി എന്തുകൊണ്ടാണ് ചര്‍ച്ചുകളും പള്ളികളും പൊളിക്കാത്തതെന്ന് ധര്‍മേന്ദ്ര ചോദിച്ചു.

'നമ്മുടെ ഭരണഘടന തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഹിന്ദുക്കളെ മാത്രം ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്?'. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പോരാട്ടം ബിജെപി സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനുള്ള ഒരു നാടകം മാത്രമാണ്. സംഘപരിവാറിനോട് പുച്ഛം മാത്രമാണ് തോന്നുന്നതെന്നും ധര്‍മേന്ദ്ര വിമര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it