Sub Lead

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍: അമിത് ഷായെ അധിക്ഷേപിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് വക്താവിനെതിരേ രാജ്യദ്രോഹക്കുറ്റം

ഇംഫാലില്‍ നിന്നുള്ള പ്രമുഖ അഭിഭാഷകനായ സനൂജം ശ്യാം ചരണ്‍ സിംഗിനെതിരെയാണ് എന്‍ ബിരേന്‍ സിംഗ് സര്‍ക്കാര്‍ കേസെടുത്തത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എം ഭരീഷ് ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍: അമിത് ഷായെ അധിക്ഷേപിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് വക്താവിനെതിരേ രാജ്യദ്രോഹക്കുറ്റം
X

ഇംഫാല്‍: അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് മണിപ്പൂര്‍ സര്‍ക്കാര്‍. ഇംഫാലില്‍ നിന്നുള്ള പ്രമുഖ അഭിഭാഷകനായ സനൂജം ശ്യാം ചരണ്‍ സിംഗിനെതിരെയാണ് എന്‍ ബിരേന്‍ സിംഗ് സര്‍ക്കാര്‍ കേസെടുത്തത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എം ഭരീഷ് ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയാണഅ പോലീസ് സനുവിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടോടെ മാത്രമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 505 (പൊതു ജനദ്രോഹം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സനുവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 9 ന് പ്രാദേശിക ചാനലില്‍ നടത്തിയ ചര്‍ച്ചയായിലായിരുന്നു അമിത് ഷായ്‌ക്കെതിരെ സനു രംഗത്തെത്തിയത്. 'ഹിന്ദി: ഏകീകരണം അല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കല്‍ എന്നതായിരുന്നു ചര്‍ച്ചാ വിഷയം.

ഏപ്രില്‍ 12 ന് രാത്രി 8:30 ഓടെയാണ് സനുവിനെ ഇംഫാല്‍ വെസ്റ്റിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതെന്ന് മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലീഗല്‍ സെല്‍ വൈസ് ചെയര്‍മാനുമായ അഡ്വക്കേറ്റ് രവി ഖാന്‍ പറഞ്ഞു. ജുഡീഷ്യല്‍ റിമാന്‍ഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒന്നര മണിക്കൂര്‍ വാദങ്ങള്‍ കേട്ട ശേഷം രാത്രി 10 മണിയോടെ മാത്രമാണ് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.27 ന് വീണ്ടും സനുവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് അമിത് ഷായ്‌ക്കെതിരെ നിശിതമായ വിമര്‍ശനമാണ് സുനു ഉയര്‍ത്തിയതെന്നും രവി ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വ്യത്യസ്ഥ സംസ്ഥാനത്തുള്ളവര്‍ പരസ്പരം ആശയ വിനിമയം നടത്തുന്നതിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിലെ ഷായുടെ വാക്കുകള്‍. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഉയര്‍ന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം രാജ്യത്തിന്റെ ഐക്യം തകര്‍ക്കുമെന്നും ബിജെപി ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെന്നുമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it