Sub Lead

സെന്റ് റീത്ത പബ്ലിക്ക് സ്‌കൂളിന് പോലിസ് സംരക്ഷണം

സെന്റ് റീത്ത പബ്ലിക്ക് സ്‌കൂളിന് പോലിസ് സംരക്ഷണം
X

കൊച്ചി: പള്ളുരുത്തിയിലെ സെന്റ് റീത്ത പബ്ലിക് സ്‌കൂളിന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സ്‌കൂള്‍ യൂണിഫോമുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥക്ക് സാധ്യതയുണ്ടെന്ന് ആരോപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്. കേസ് നവംബര്‍ പത്തിന് വീണ്ടും പരിഗണിക്കും. സ്‌കൂളിലെ യൂണിഫോമുമായി ബന്ധപ്പെട്ട പ്രത്യേക ചട്ടം കുട്ടികളും രക്ഷിതാക്കളും അഡ്മിഷന്‍ സമയത്ത് തന്നെ അംഗീകരിക്കുമെന്ന് സ്‌കൂള്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചുവരാന്‍ തുടങ്ങിയെന്നും അതില്‍ വിശദീകരണം ചോദിച്ചപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഒക്ടോബര്‍ പത്തിന് ആളെ കൂട്ടി അതിക്രമം കാണിച്ചെന്നും സ്‌കൂള്‍ ഹരജിയില്‍ ആരോപിച്ചു. സ്‌കൂളിന് പുറത്തും ചിലര്‍ പ്രതിഷേധിച്ചു. ഈ പശ്ചാത്തലത്തില്‍ പോലിസ് സംരക്ഷണം വേണമെന്നാണ് ആവശ്യം. കേസില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്കും നോട്ടിസ് അയച്ചു.

Next Story

RELATED STORIES

Share it