- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂടുതല്‍ വലിയ പദവികള്‍ക്കായി ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്‌ലാമിനെ പരിഹസിക്കുന്നു: ഹമീദ് ഫൈസി അമ്പലക്കടവ്
നമ്മുടെ രാജ്യത്ത് ഏത് മതവിഭാഗക്കാര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ഇഷ്ടമുള്ള ആചാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. കേരള ഗവര്‍ണര്‍ക്കും അതിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹമീദ് ഫൈസി പറഞ്ഞു.

കോഴിക്കോട്: ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം കൂടുതല്‍ വലിയ പദവികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്‌ലാമിനെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നുവെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹിജാബ് വിഷയത്തിലെ പ്രതികരണവും ശബരിമല ദര്‍ശനവും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം ശബരിമല അയ്യപ്പനെ കണ്ട്, തൊഴുത് പടിപൂജകള്‍ നടത്തി എല്ലാ ഹിന്ദുമത ആചാരങ്ങളും പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവന്ന് ഇസ് ലാമിന് പുറത്തേക്കുളള വഴി തുറന്നിരിക്കുകയാണ്. ഇത് പറയുന്നത്, അദ്ദേഹത്തിന് അതിന് സ്വാതന്ത്ര്യമില്ല എന്ന വാദംകൊണ്ടല്ല. നമ്മുടെ രാജ്യത്ത് ഏത് മതവിഭാഗക്കാര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ഇഷ്ടമുള്ള ആചാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. കേരള ഗവര്‍ണര്‍ക്കും അതിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹമീദ് ഫൈസി പറഞ്ഞു.
അദ്ദേഹം ഇസ്‌ലാമിലെ ഹിജാബിനെ കുറിച്ച്, ഇസ്‌ലാമിലില്ലാത്ത ചരിത്രങ്ങള്‍ പറഞ്ഞ് മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ മുസ് ലിം സഹോദരന്‍മാര്‍ അദ്ദേഹം ഒരു ഉത്തമ വിശ്വാസിയാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് വിചാരിച്ചുകൊണ്ടാണ് ഈ യാഥാര്‍ത്ഥ്യം തുറന്നുപറയുന്നത്. ഇദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഒരു വലിയ മുസ്‌ലിം മതഭക്തനാണെന്ന് തോന്നിപ്പോകുമെന്ന് ഫൈസി ചൂണ്ടിക്കാട്ടി.
ഇദ്ദേഹം തന്റെ ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി, മാറിമാറി രാഷ്ട്രീയ പാര്‍ട്ടികളിലും രാഷ്ട്രീയ ചേരികളിലും നിന്ന വ്യക്തിത്വമാണ്. 1985 കളില്‍ ശരിഅത്ത് വിവാദ കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. പക്ഷേ ശരിഅത്തിനെതിരേ പച്ചയായി എതിരുനില്‍ക്കുകയും ഇസ്‌ലാമിക വിരുദ്ധര്‍ക്കൊപ്പം അണിചേര്‍ന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഫൈസി പറഞ്ഞു.
അദ്ദേഹം ബിജെപിയില്‍ വന്നതിന് ശേഷം, കൂടുതല്‍ പദവികള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഇസ് ലാമിനെ പുച്ഛിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും രംഗത്തുവന്നിരിക്കുകയാണ്. ഒരു മുസ്‌ലിം ഇതരമതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയും അവരുടെ ആചാരങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍ അയാള്‍ ഇസ്‌ലാമിന് പുറത്താണെന്നാണ് ഇസ്‌ലാമിക നിയമമെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.
ഹിജാബ് വിഷയത്തില്‍ മുസ്‌ലിം സംഘടനകളും നേതാക്കളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുന്നി യുവജന സംഘന സെക്രട്ടറിയുടെ വിശദീകരണം. ഹിജാബ് വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരേ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലും നേരത്തെ രംഗത്ത് വന്നിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















