Big stories

ഹിജാബ് വിലക്ക് സുപ്രിംകോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കും; അടിയന്തര കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

ഹിജാബ് വിലക്ക് സുപ്രിംകോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കും; അടിയന്തര കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതിയിലെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. സുപ്രിംകോടതിയില്‍ ഭിന്നവിധി ഉണ്ടായതിനെ തുടര്‍ന്ന് കര്‍ണാടകത്തിലെ സര്‍ക്കാര്‍ കോളജുകളില്‍ ഇപ്പോഴും ഹിജാബ് വിലക്ക് നിലനില്‍ക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകയായ മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. വിശ്വാസികളായ മിക്ക പെണ്‍കുട്ടികളും സര്‍ക്കാര്‍ കോളജ് വിട്ട് ഹിജാബ് അനുവദിക്കുന്ന സ്വകാര്യസ്ഥാപനങ്ങളില്‍ പഠിക്കുകയാണ്.

ഫെബ്രുവരി ആറിന് ആരംഭിക്കുന്ന പരീക്ഷ എഴുതാന്‍ ഈ കുട്ടികള്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ എത്തേണ്ടതുണ്ട്. അതിനാല്‍, സുപ്രിംകോടതി വിഷയത്തില്‍ ഇടപെടണമെന്ന് മീനാക്ഷി അറോറ ആവശ്യപ്പെട്ടു. രജിസ്ട്രിക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കുമെന്നും മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിക്കേണ്ടതെന്നും ചീഫ്‌സ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. ഹിജാബ് വിലക്ക് വിഷയം അടിയന്തരമായി പരിഗണിക്കേണ്ട കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കേണ്ട തിയ്യതി ഉടന്‍ തീരുമാനിക്കുമെന്നും ഇതിനായി രജിസ്ട്രാറുടെ കുറിപ്പ് എത്രയും വേഗം എത്തിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ഥികള്‍ ആദ്യം കര്‍ണാടക ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവച്ചു. തുടര്‍ന്നാണ് വിഷയം സുപ്രിംകോടതിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുപ്രിംകോടതിയിലെ രണ്ട് ജഡ്ജിമാരുടെ ബെഞ്ച് ഈ കേസില്‍ ഭിന്നവിധി പുറപ്പെടുവിച്ചു, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ഹിജാബ് വിലക്കിനെതിരെ വിധി പുറപ്പെടുവിച്ചു. തുടര്‍ന്നാണ് വിശാല ബെഞ്ചിന്റെ പരിഗണനയിലേക്ക് ഹരജികളെത്തുന്നത്. ഹരജികള്‍ പരിഗണിക്കുന്ന തിയ്യതി ഉടനെ തീരുമാനിക്കും.

Next Story

RELATED STORIES

Share it