Sub Lead

''ഞങ്ങള്‍ ഉടമ്പടി പാലിക്കും.''; സയ്യിദ് ഹസന്‍ നസറുല്ല, സയ്യിദ് സഫിയുദ്ദീന്‍ അനുസ്മരണം 25ന് തുടങ്ങും

ഞങ്ങള്‍ ഉടമ്പടി പാലിക്കും.; സയ്യിദ് ഹസന്‍ നസറുല്ല, സയ്യിദ് സഫിയുദ്ദീന്‍ അനുസ്മരണം 25ന് തുടങ്ങും
X

ബെയ്‌റൂത്ത്: ഇസ്രായേലി ആക്രമണത്തില്‍ രക്തസാക്ഷികളായ സയ്യിദ് ഹസന്‍ നസറുല്ലയുടെയും സയ്യിദ് ഹാഷിം സഫിയുദ്ദീന്റെയും അനുസ്മരണ പരിപാടികള്‍ സെപ്റ്റംബര്‍ 25ന് തുടങ്ങുമെന്ന് ഹിസ്ബുല്ല. ഒക്ടോബര്‍ 12 വരെ ലബ്‌നാന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹിസ്ബുല്ല മീഡിയ മേധാവി ശെയ്ഖ് അലി ധാഹര്‍ അറിയിച്ചു. '' ഞങ്ങള്‍ ഉടമ്പടി പാലിക്കും.'' എന്ന പ്രമേയത്തിലായിരിക്കും അനുസ്മരണങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 25ന് ബെയ്‌റൂത്തിലെ റൂഷ് റോക്ക് വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും. 1992ല്‍ രക്തസാക്ഷിയായ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ സയ്യിദ് അബ്ബാസ് അല്‍ മൂസാവി, സയ്യിദ് ഹസന്‍ നസറുല്ല, സയ്യിദ് സഫിയുദ്ദീന്‍ എന്നിവരുടെ ഖബറുകളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തും. 2024 സെപ്റ്റംബര്‍ 27നാണ് ഹസന്‍ നസറുല്ല രക്തസാക്ഷിയായത്.

Next Story

RELATED STORIES

Share it