'ഹെല്ലോ ബ്രദര്‍' എന്ന അഭിവാദ്യത്തിന് കിട്ടിയ മറുപടി മൂന്ന് വെടിയുണ്ടകള്‍
തന്റെ നേരെ തോക്ക് ചൂണ്ടി നിന്ന കൊലയാളിയോട് അല്‍നൂര്‍ മസ്ജിദിന്റെ കവാടത്തില്‍ നിന്ന ആ മനുഷ്യന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് പറഞ്ഞ വാക്കുകള്‍ ഹെല്ലോ ബ്രദര്‍(ഏയ് സഹോദരാ) എന്നായിരുന്നു. കൊലയാളി ചിത്രീകരിച്ച ലൈവ് വീഡിയോയില്‍ ഈ വാക്കുകള്‍ കേള്‍ക്കാം.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്റിലെ മസ്ജിദുകളില്‍ തികഞ്ഞ വംശീയ വെറിയുമായെത്തിയ കൊലയാളിക്ക് മുന്നില്‍ അവസാന നിമിഷവും സ്‌നേഹസ്പര്‍ശവുമായി വിശ്വാസി. തന്റെ നേരെ തോക്ക് ചൂണ്ടി നിന്ന കൊലയാളിയോട് അല്‍നൂര്‍ മസ്ജിദിന്റെ കവാടത്തില്‍ നിന്ന ആ മനുഷ്യന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് പറഞ്ഞ വാക്കുകള്‍ ഹെല്ലോ ബ്രദര്‍(ഏയ് സഹോദരാ) എന്നായിരുന്നു. കൊലയാളി ചിത്രീകരിച്ച ലൈവ് വീഡിയോയില്‍ ഈ വാക്കുകള്‍ കേള്‍ക്കാം.
ഇരയുടെ ഈ അവസാന വാക്കുകളെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത് കൊലയാളിയെ സ്‌നേഹം കൊണ്ട് കീഴടക്കാന്‍ ശ്രമിച്ചയാള്‍ എന്നായിരുന്നു. ട്വിറ്ററില്‍ വന്ന ഒരു കുറിപ്പ് ഇങ്ങനെ: സമാധാനപരമായ വിശ്വാസം നിറഞ്ഞ ശുദ്ധമായ ഒരു ആത്മാവില്‍ നിന്ന് വന്നതായിരുന്നു ഹെല്ലോ ബ്രദര്‍ എന്ന വാക്കുകള്‍. തോക്കു ചൂണ്ടി നില്‍ക്കുന്ന കൊലയാളിയോടാണ് ഹെല്ലോ ബ്രദര്‍ പറഞ്ഞത്. ആത്മാവും വികാരങ്ങളുമുള്ള ഒരു മനുഷ്യനോടാണ് സംസാരിക്കുന്നത് എന്ന് കരുതിയാണ് ഹെല്ലോ ബ്രദര്‍ എന്ന് പറഞ്ഞത്. എന്നാല്‍, ഹെല്ലോ ബ്രദര്‍ വെടിയേറ്റു മരിച്ചു.
ഹെല്ലോ ബ്രദര്‍ എന്ന സ്‌നേഹാഭിവാദ്യത്തിന് ലഭിച്ചത് മൂന്ന് വെടിയുണ്ടകളായിരുന്നു. ബി-അയ്യി തന്‍ബിന്‍ ഖുതിലത്ത്(എന്ത് കുറ്റകൃത്യത്തിനാണ് അവര്‍ കൊല്ലപ്പെട്ടത്- ഖുര്‍ആന്‍ 81-9)-മറ്റൊരാളുടെ ട്വീറ്റില്‍ പറയുന്നു.
ആസ്‌ത്രേലിയക്കാരനായ അസീസ് ഹെലു ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ: ഇന്ന് നടന്ന ആക്രമണത്തില്‍ ചെകുത്താനെയാണ് നാം കണ്ടതും കേട്ടതും. എന്നാല്‍, ഒരു സംഭവം അതില്‍ വേറിട്ട് നില്‍ക്കുന്നു. ആദ്യമായി കൊലയാളിക്കു മുന്നില്‍പ്പെട്ട മുസ്ലിം, അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ ഹെല്ലോ ബ്രദര്‍ എന്നായിരുന്നു. ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നതാണ് ആ വാക്കുകള്‍. ഒരു പക്ഷേ, അക്രമിയുടെ ക്രോധം ശമിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നിരിക്കാം അദ്ദേഹം. അതല്ലെങ്കില്‍ ഇസ്ലാം കാരുണ്യമാണെന്ന സന്ദേശം അദ്ദേഹത്തിലൂടെ അല്ലാഹു ലോകത്തിന് കാണിച്ചുകൊടുത്തതുമാവാം.
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT