Big stories

മുംബൈയില്‍ അണക്കെട്ട് ദുരന്തം; ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി -ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. 15 വീടുകള്‍ ഒഴുകിപ്പോയി.

മുംബൈയില്‍ അണക്കെട്ട് ദുരന്തം; ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി  -ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം
X
മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 25 ഓളം പേരെ കാണാതായി. രക്ഷാ പ്രവര്‍ത്തകര്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. 15 വീടുകള്‍ ഒഴുകിപ്പോയി.

വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ 1500 ലേറെപേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. റണ്‍വെയില്‍ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താറുമാറായിരുന്നു.




Next Story

RELATED STORIES

Share it