Sub Lead

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിനെതിരായ ഹരജി തള്ളി

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിനെതിരായ ഹരജി തള്ളി
X

കൊച്ചി: വിഖ്യാത എഴുത്തുകാരി അരുന്ധതീ റോയിയുടെ ഏറ്റവും പുതിയ പുസ്തകമായ 'മദര്‍ മേരി കംസ് ടു മി'യുടെ കവര്‍ പേജിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ കവറില്‍ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രമുണ്ട്. നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ ആ ചിത്രം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ രാജസിംഹന്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. പുസ്തകത്തിന്റെ കവറിലെ ചിത്രത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമായിരുന്നു. അത് ചെയ്യാതെയാണ് പൊതുതാല്‍പര്യഹരജി നല്‍കിയത്. അധികാരികള്‍ക്ക് പരാതി നല്‍കൂയെന്ന് കഴിഞ്ഞ ദിവസം ഹരജിക്കാരനോട് പറഞ്ഞതാണ്. എന്നിട്ടും അത് ചെയ്തിട്ടില്ല. അതിനാല്‍ ഹരജി തള്ളുകയാണെന്ന് കോടതി പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടി പൊതുതാല്‍പര്യ ഹരജിയെ ഉപയോഗിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it