Sub Lead

വസന്തകുമാറിന് ആയിരങ്ങളുടെ പ്രണാമം; സംസ്‌കാരം കുടുംബ ശ്മശാനത്തില്‍ (Video)

അവസാനമായി ഒരുനോക്കു കാണാന്‍ നിരവധി പേര്‍ എത്തിയതോടെ സംസ്‌കാരം പ്രതീക്ഷിച്ചതിലും വൈകി. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 10 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

വസന്തകുമാറിന് ആയിരങ്ങളുടെ പ്രണാമം; സംസ്‌കാരം കുടുംബ ശ്മശാനത്തില്‍ (Video)
X

കോഴിക്കോട്: പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ലക്കിടിയിലെ വീട്ടില്‍ എത്തിയത്.

വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ മൃതദേഹം വസന്തകുമാറിന്റെ ബന്ധുക്കള്‍ക്കും കുടുംബസുഹൃത്തുകള്‍ക്കും മാത്രം കാണാന്‍ അവസരമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് മുറ്റത്തേക്ക് കൊണ്ടു വന്ന മൃതദേഹത്തില്‍ നാട്ടുകാര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശേഷം വസന്തകുമാര്‍ പഠിച്ച സ്‌കൂളിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മണിക്കൂറിലേറെ സമയം പൊതുദര്‍ശനത്തിന് വച്ചു. അവസാനമായി ഒരുനോക്കു കാണാന്‍ നിരവധി പേര്‍ എത്തിയതോടെ സംസ്‌കാരം പ്രതീക്ഷിച്ചതിലും വൈകി. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 10 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെ വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യാത്രാമധ്യേ തൊണ്ടയാട് വച്ചും രാമനാട്ടുകാര വച്ചും ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെടി ജലീല്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരും സംബന്ധിച്ചു. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ഭൗതികശരീരം കൊണ്ടുവരുമ്പോള്‍ റോഡിന്റെ ഇരുവശവും ആളുകള്‍ തടിച്ചകൂടിയിരുന്നു. മെഴുകുതിരികളും കത്തിച്ചാണ് ആളുകള്‍ കാത്തുനിന്നത്.

ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകശ്മീരിലേക്ക് പോയത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്.


Next Story

RELATED STORIES

Share it