ഹാഥ്‌റസ്: സ്ഥലം മാറ്റിയവരില്‍ മൃതദേഹം രാത്രി വൈകി ദഹിപ്പിക്കാന്‍ അനുമതി നല്‍കിയ ജില്ലാ മജിസ്‌ട്രേറ്റും
മൃതദേഹം രാത്രി ദഹിപ്പിക്കരുതെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി അന്ത്യകര്‍മങ്ങള്‍ക്കുപോലും അനുവദിക്കാതെ രാത്രി ഏറെ വൈകി പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയത് പ്രവീണ്‍ കുമാര്‍ ആയിരുന്നു.

ലക്‌നൗ: ഹാഥ്‌റസില്‍ ദലിത് യുവതിയെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാലു യുവാക്കള്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാര്‍ സ്ഥലം മാറ്റിയ 16 ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലസ്‌ക്‌സറും. മൃതദേഹം രാത്രി ദഹിപ്പിക്കരുതെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി അന്ത്യകര്‍മങ്ങള്‍ക്കുപോലും അനുവദിക്കാതെ രാത്രി ഏറെ വൈകി പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയത് പ്രവീണ്‍ കുമാര്‍ ആയിരുന്നു.
ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച യുവതിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ ബലമായി ജില്ലാ ഭരണകൂടം സംസ്‌കരിച്ചതു വന്‍ പ്രതിഷേധ കൊടുങ്കാറ്റിന് കാരണമായിരുന്നു.
ജില്ലാ മജിസ്‌ട്രേറ്റിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാതെ കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുന്നത് എങ്ങനെയെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ പരാമര്‍ശം വന്ന് ആഴ്ചകള്‍ക്കു ശേഷമാണു സംസ്ഥാന സര്‍ക്കാര്‍ പ്രവീണ്‍ കുമാര്‍ ലക്‌സ്‌കറിനെ മിര്‍സാപുരിലേക്ക് മാറ്റി ഉത്തരവിട്ടത്. യുപി ജല്‍ നിഗം അഡിഷനല്‍ എംഡി രമേഷ് രഞ്ജനാണു പകരം നിയമനം.
അന്ത്യകര്‍മങ്ങള്‍ക്കുപോലും അനുവദിക്കാതെയാണു ജില്ലാ ഭരണകൂടം മൃതദേഹം ധൃതിപിടിച്ചു സംസ്‌കരിച്ചതെന്നു കുടുംബം ആരോപിച്ചു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ലെന്നു നവംബറിലാണു കോടതി വിമര്‍ശിച്ചത്. ഗൊണ്ട ജില്ലാ മജിസ്‌ട്രേറ്റ്, നോയിഡ അഡിഷനല്‍ സിഇഒ, ഫത്തേപുര്‍ ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയവരും സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്. ഹാഥ്‌റസ് പീഡനത്തെ തുടര്‍ന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധങ്ങളാണു രാജ്യത്തു നടന്നത്.
RELATED STORIES
വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMT