മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂര്‍ സ്വദേശി വാസുദേവന്‍ പിള്ളയാണ് അറസ്റ്റിലായത്. പോപുലര്‍ ഫ്രണ്ട് നേതാവ് അല്‍ത്താഫ് നല്‍കിയ പരാതിയിലാണ് നടപടി.

പത്തനംതിട്ട: മുഹമ്മദ് നബിയെ നിന്ദിച്ചും മുസ്‌ലിംകള്‍ക്ക് എതിരെ വിദ്വേഷ പ്രചരണം നടത്തിയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട കേസില്‍ പത്തനംതിട്ടയില്‍ ആര്‍എസ്എസ്സ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂര്‍ സ്വദേശി വാസുദേവന്‍ പിള്ളയാണ് അറസ്റ്റിലായത്. മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഈ മാസം 22, 23 തിയതികളിലാണ് മതസ്പര്‍ദയുണ്ടാക്കുന്ന പോസ്റ്റുകള്‍ ഇയാള്‍ ഇട്ടത്. ഐപിസി 153 എ വകുപ്പ് പ്രഹാരം കലാപാഹ്വാനത്തിനാണ് കേസ് ചുമത്തിയത്. പോപുലര്‍ ഫ്രണ്ട് നേതാവ് അല്‍ത്താഫ് നല്‍കിയ പരാതിയിലാണ് നടപടി. ഇന്ന് രാവിലെ കോടതിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴയിലെ പോപുലര്‍ ഫ്രണ്ട് സമ്മേളനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ മുഴുവന്‍ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ഇയാള്‍ ഇട്ടിരുന്നു.
RELATED STORIES
മാധ്യമപ്രവര്ത്തകന് സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTസംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി
28 Jun 2022 5:52 AM GMTകാസര്‍കോട് ജില്ലയില്‍ നേരിയ ഭൂചലനം;ആളപായമില്ല
28 Jun 2022 5:51 AM GMTസ്വര്‍ണക്കടത്തു കേസ്: രണ്ട് മണിക്കൂര്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച...
28 Jun 2022 5:41 AM GMTഅട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം
28 Jun 2022 5:32 AM GMTപോര് മുറുകുന്നു: മഹാരാഷ്ട്രയില്‍ അവിശ്വാസപ്രമേയ സാധ്യത തേടി വിമതര്‍
28 Jun 2022 5:31 AM GMT