Sub Lead

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ചും വിദ്വേഷപ്രചാരണം; മിണ്ടാട്ടമില്ലാതെ പോലിസ്

2015 ഡിസംബര്‍ 29 ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റില്‍ നേവി ബ്ലു പാന്റും സ്‌കൈ ബ്ലു ഷര്‍ട്ട് അല്ലെങ്കില്‍ ചൂരിദാര്‍ ആണ് യൂനിഫോമായി നിശ്ചയിച്ചിരിക്കുന്നത്. ഇത് തന്നെയാണ് അഷ്‌റഫ് ധരിച്ചിരിക്കുന്നതും.

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ചും വിദ്വേഷപ്രചാരണം; മിണ്ടാട്ടമില്ലാതെ പോലിസ്
X

കോഴിക്കോട്: കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ചും വിദ്വേഷ പ്രചാരണത്തില്‍ മിണ്ടാട്ടമില്ലാതെ പോലിസ്. കെഎസ്ആര്‍ടിസി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ അഷ്‌റഫിനെതിരേയാണ് സംഘപരിവാര നേതാക്കളും അണികളും വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

യൂനിഫോമില്ലാതെ മുസ്‌ലിമായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ താടിയും തൊപ്പിയും വെച്ച് ജൂബ്ബ ധരിച്ച് ബസ് ഓടിക്കുന്നു എന്ന ചിത്രം കഴിഞ്ഞ ദിവസം രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ക്ക് യൂനിഫോം നിയമങ്ങള്‍ ബാധകമല്ലെന്ന നിലയിലാണ് പല ഗ്രൂപ്പുകളിലും ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതും.


2015 ഡിസംബര്‍ 29 ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റില്‍ നേവി ബ്ലു പാന്റും സ്‌കൈ ബ്ലു ഷര്‍ട്ട് അല്ലെങ്കില്‍ ചൂരിദാര്‍ ആണ് യൂനിഫോമായി നിശ്ചയിച്ചിരിക്കുന്നത്. ഇത് തന്നെയാണ് അഷ്‌റഫ് ധരിച്ചിരിക്കുന്നതും. ഫുള്‍ക്കൈ ഷര്‍ട്ട് മടക്കി വെച്ചിട്ടില്ല. മടിയില്‍ ഒരു തോര്‍ത്ത് ഇട്ടിട്ടുമുണ്ട്. ഒറ്റ നോട്ടത്തില്‍ വെള്ള ജൂബ്ബ ഇട്ടിരിക്കുകയാണ് എന്നേ തോന്നൂ. താടിയും മുസ്‌ലിം തൊപ്പിയും കൂടിയായപ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന തീവ്ര മതവാദിയായി ചിത്രീകരിച്ച് പ്രചരണം നടന്നു എന്നതാണ് വാസ്തവം.


വസ്തുത ഇതായിരിക്കേ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരേ നടപടിയെടുക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം പ്രതീഷ് വിശ്വനാഥ് നടത്തിയ വിദ്വേഷ പ്രചാരണത്തിന് എതിരേ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും അതിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it