മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍
വയലാറിലെ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം.
ആലപ്പുഴ: മുസ്ലിംകള്‍ക്കെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍. ജിനു മോന് ആണ് അറസ്റ്റിലായത്. വയലാറിലെ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം.
'തീവ്രവാദികള്‍ ഇസ്ലാമാണ്. ഇസ്ലാം തീവ്രവാദത്തിന്റെ മതമാണ്. ഇസ്ലാം ഒറ്റപ്പെടുത്തേണ്ട മതമാണ്. ഇസ്ലാം വര്‍ഗീയതയുടെ മതമാണ്. ഇസ്ലാം ലോകത്തിന്റെ നാശത്തിനുണ്ടായ മതമാണ്. അത് പറയാന്‍ ആരും മടിക്കേണ്ട. ഇസ്ലാം ഈ ലോകത്തിന്റെ നാശത്തിന് വേണ്ടി ഉണ്ടായ മതമാണ്'-എന്നിങ്ങനെ പോവുന്നു ജിനു മോന്റെ പ്രസംഗം.
ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐ പ്രകടനത്തെ ആക്രമിക്കാന്‍ ആയുധങ്ങളുമായെത്തിയ സംഘത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു ആര് കൃഷ്ണ കൊല്ലപ്പെട്ടത്.
ആര്‍എസ്എസ്സ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിന്റെ മറവില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ മുസ്ലിം വീടുകളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT