സംസ്ഥാനത്തെ അക്രമം: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപോര്‍ട്ട് തേടി

രണ്ടുദിവസമായി സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപോര്‍ട്ട് തേടി. സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അക്രമം: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപോര്‍ട്ട് തേടി
തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപോര്‍ട്ട് തേടി. സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം സിപിഎം- ബിജെപി അക്രമം വ്യാപിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല ഗവര്‍ണറെ സമീപിച്ചിരുന്നു. സംസ്ഥാനത്ത്ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണ്.കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുംസംസ്ഥാനം ഭരിക്കുന്നപാര്‍ട്ടിയുംപരസ്പരം ഏറ്റുമുട്ടുകയും അക്രമംഅഴിച്ചുവിടുകയും ചെയ്യുകയാണെന്നും ചെന്നിത്തല ഗവര്‍ണറെ അറിയിച്ചു.

RELATED STORIES

Share it
Top