Sub Lead

സഞ്ജീവ് ഭട്ടിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ ഹര്‍ദിക് പട്ടേലും എംഎല്‍എമാരും പോലിസ് കസ്റ്റഡിയില്‍

പാലന്‍പൂര്‍ എംഎല്‍എ മഹേഷ് പട്ടേലിനെയും പട്ടാന്‍ എംഎല്‍എ കിരിത് പട്ടേലിനെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

സഞ്ജീവ് ഭട്ടിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ ഹര്‍ദിക് പട്ടേലും എംഎല്‍എമാരും പോലിസ് കസ്റ്റഡിയില്‍
X

അഹമ്മദാബാദ്: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പാലന്‍പൂര്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിനെയും രണ്ട് എംഎല്‍എമാരെയും അനുയായികളെയും പോലിസ് കസ്റ്റഡിയിലെടുത്തു.

സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും ഇവരോടൊപ്പമുണ്ടായിരുന്നു. പാലന്‍പൂര്‍ എംഎല്‍എ മഹേഷ് പട്ടേലിനെയും പട്ടാന്‍ എംഎല്‍എ കിരിത് പട്ടേലിനെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഇന്ന് പാലന്‍പൂര്‍ ജയിലിലേക്ക് താനും സഞ്ജീവ് ഭട്ടിനെ പിന്തുണക്കുന്നവരും ചേര്‍ന്ന് സഞ്ജീവ് ഭട്ടിനെ രാഖി അണിയിക്കാന്‍ എത്തുമെന്ന് ശ്വേത ഭട്ട് പ്രഖ്യാപിച്ചിരുന്നതായി പോലിസ് പറയുന്നു.

ശ്വേത ഭട്ടിനോടൊപ്പം സഞ്ജീവ് ഭട്ടിനെ കാണണമെന്ന് ഹര്‍ദിക് പട്ടേലും ആവശ്യപ്പെട്ടു. എന്നാല്‍ ശ്വേത ഭട്ടിന് ഭാര്യയെ കാണാന്‍ അനുവദിക്കുകയും മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it