Sub Lead

ഇസ്രായേലി യുദ്ധക്കുറ്റവാളികളുടെ പേരുകള്‍ പുറത്തുവിട്ട് ഹന്‍ദല ഹാക്കിങ് ഗ്രൂപ്പ്

ഇസ്രായേലി യുദ്ധക്കുറ്റവാളികളുടെ പേരുകള്‍ പുറത്തുവിട്ട് ഹന്‍ദല ഹാക്കിങ് ഗ്രൂപ്പ്
X

റാമല്ല: ഇസ്രായേലി സൈനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 15 കുറ്റവാളികളുടെ വിവരങ്ങള്‍ ഫലസ്തീന്‍ അനുകൂല ഹാക്കര്‍ ഗ്രൂപ്പായ ഹന്‍ദല പുറത്തുവിട്ടു. ഇസ്രായേലി സൈന്യത്തിലെ കുപ്രസിദ്ധമായ യൂണിറ്റ് 8200ല്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഇസ്രായേലി വ്യോമസേന, സൈബര്‍ ചാരപ്രവര്‍ത്തനം, സിഗ്നല്‍ ഇന്റലിജന്‍സ്, കോഡ് ഡിക്രിപ്ഷന്‍, സൈബര്‍ വാര്‍ഫെയര്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും വരെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

ഹന്‍ദല പുറത്തുവിട്ടവരുടെ വിവരങ്ങള്‍ നോക്കാം.

കംപ്യൂട്ടര്‍ എഞ്ചിനീയറായ മതാന്‍ ഷാലേവ്, പൈത്തണ്‍ സോഫ്റ്റ്‌വെയര്‍ വഴി ഡ്രോണ്‍ കമാന്‍ഡ് സിസ്റ്റം വികസിപ്പിച്ച എവിവ് സിദി, ഇലക്ട്രിക്കല്‍ എഞ്ചിനീയറായ യാന ചെന്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മവോര്‍ ഐനി, റഫാല്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ഹരേല്‍ എദ്‌റായ്, മോട്ടിവേഷന്‍ സ്പീക്കറായ സാക്ക് ശുര്‍മാന്‍, ചെറിയ ഡ്രോണുകള്‍ നിര്‍മിക്കുന്ന ജെറീസ് ഡാനിയല്‍, ഡ്രോണ്‍ നാവിഗേഷന്‍ അല്‍ഗോരിതം നിര്‍മിക്കുന്ന ബെന്‍ തുബുല്‍, റഫാല്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാര്‍ഡ് വെയര്‍ വിദഗ്ദനായ ദിവിര്‍ സാസണ്‍, ഇസ്രായേലി ആയുധനിര്‍മാണ കമ്പനിയായ എല്‍ബിത് സിസ്റ്റംസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗയ് കോഹന്‍, എല്‍ബിത്തിന് വേണ്ടി യുഎവി ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം വികസിപ്പിച്ച എലീന സമോയില്‍വിച്ച്, എഫ്പിജിഎ ഡിസൈനറായ അലക്‌സ് വില്‍കോമിര്‍ എന്നിവരുടെ മുഴുവന്‍ വിവരങ്ങളാണ് ഹന്‍ദല ഹാക്കിങ് ഗ്രൂപ്പ് പുറത്തുവിട്ടത്. ജൂണിലെ യുദ്ധത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ യൂണിറ്റ് 8200 തകര്‍ന്നിരുന്നു. ഇറാന്റെ ആണവ പദ്ധതികളില്‍ നുഴഞ്ഞുകയറാന്‍ യൂണിറ്റ് 8200 ശ്രമിച്ചുവരുകയായിരുന്നു.


Next Story

RELATED STORIES

Share it