Sub Lead

പത്തു വര്‍ഷത്തിലധികം നീണ്ട വൈരത്തിന് വിട; ഹമാസും ബശാറുല്‍ അസദും വീണ്ടും കൈകോര്‍ക്കുന്നു

ബശ്ശാറുല്‍ അസദ് ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിച്ച് പത്തിലധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസ് പ്രതിനിധികള്‍ സിറിയയിലെത്തുന്നത്. രാജ്യത്ത് വിപ്ലവം പൊട്ടിപുറപ്പെടുകയും പിന്നീടത് ആഭ്യന്തര കലാപമായി മാറുകയും ചെയ്തതിന് ശേഷം ആദ്യമായാണ് ഹമാസ് നേതൃത്വങ്ങള്‍ സിറിയ സന്ദര്‍ശിക്കുന്നത് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പത്തു വര്‍ഷത്തിലധികം നീണ്ട വൈരത്തിന് വിട; ഹമാസും ബശാറുല്‍ അസദും വീണ്ടും കൈകോര്‍ക്കുന്നു
X
ദമസ്‌കസ്: പത്തു വര്‍ഷത്തിനു ശേഷം ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതായി സംഘടനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഹമാസ് പ്രതിനിധി സംഘം സിറിയ സന്ദര്‍ശിച്ചതിനു പിന്നാലെ സംഘടനയുടെ അറബ് ആന്റ് ഇസ്‌ലാമിക് റിലേഷന്‍സ് ബ്യൂറോയുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഖലീല്‍ അല്‍ഹയ്യയാണ് ഇക്കാര്യമറിയിച്ചത്.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും ഹമാസിന്റെയും നിരവധി ഫലസ്തീന്‍ വിഭാഗങ്ങളുടെയും പ്രതിനിധികള്‍ അടങ്ങുന്ന പ്രതിനിധി സംഘവും ഡമാസ്‌കസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അല്‍ഹയ്യ ഇക്കാര്യമറിയിച്ചത് ഡമാസ്‌കസുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള സംഘടനയുടെ തീരുമാനവും സര്‍ക്കാര്‍ വിരുദ്ധ വിമതര്‍ക്കുള്ള പിന്തുണയും 'തെറ്റ്' ആണെന്ന് അല്‍ഹയ്യ കൂട്ടിച്ചേര്‍ത്തു. സിറിയന്‍ സര്‍ക്കാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഹമാസ് നേതൃത്വം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്കു ശേഷം സിറിയന്‍ പ്രസിഡന്‍സി പുറപ്പെടുവിച്ച പ്രസ്താവനയില്‍, ഫലസ്തീന്‍ ലക്ഷ്യത്തിന് തന്റെ ഗവണ്‍മെന്റിന്റെ പിന്തുണ അസദ് ആവര്‍ത്തിച്ചു. അതേസമയം ഫലസ്തീന്‍ പ്രതിനിധികള്‍ പലസ്തീന്‍ ജനതയ്ക്ക് സിറിയന്‍ ഗവണ്‍മെന്റിന്റെ പിന്തുണയ്ക്കും ദമാസ്‌കസ് ഇക്കാര്യത്തില്‍ നടത്തിയ ത്യാഗങ്ങള്‍ക്കും നന്ദി അറിയിച്ചു.

ബശ്ശാറുല്‍ അസദ് ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിച്ച് പത്തിലധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസ് പ്രതിനിധികള്‍ സിറിയയിലെത്തുന്നത്. രാജ്യത്ത് വിപ്ലവം പൊട്ടിപുറപ്പെടുകയും പിന്നീടത് ആഭ്യന്തര കലാപമായി മാറുകയും ചെയ്തതിന് ശേഷം ആദ്യമായാണ് ഹമാസ് നേതൃത്വങ്ങള്‍ സിറിയ സന്ദര്‍ശിക്കുന്നത് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ വിഭാഗങ്ങളായ അല്‍ജിഹാദ് അല്‍ഇസ്‌ലാമിയ, അല്‍ജബ്ഹ അശ്ശഅബിയ്യ എന്നിവയുടെ പ്രതിനിധികളും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായുള്ള കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്നതായി കഴിഞ്ഞ മാസം ഹമാസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 2011ല്‍, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ബന്ധം വഷളാകുന്നതിന് മുമ്പ് സിറിയന്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷിയായിരുന്നു ഹമാസ്.

1999 മുതല്‍ ഹമാസിന്റെ ആസ്ഥാനമായി ഡമാസ്‌കസ് പ്രവര്‍ത്തിച്ചിരുന്നു. 2012ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് ശേഷം പ്രസ്ഥാനത്തിന്റെ നേതൃത്വം സിറിയ വിടുകയും ഖത്തറിലും തുര്‍ക്കിയിലും ആസ്ഥാനമാക്കുകയുമായിരുന്നു. ദമാസ്‌കസുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സംഘടനയുടെ തീരുമാനത്തെ ഖത്തറും തുര്‍ക്കിയും എതിര്‍ത്തിട്ടില്ലെന്ന് ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അല്‍ഹയ്യ പറഞ്ഞു.

Next Story

RELATED STORIES

Share it