- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍ അഖ്‌സയ്‌ക്കെതിരായ അതിക്രമങ്ങള്‍ വന്‍ പ്രക്ഷോഭത്തിലേക്ക് നയിക്കും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഹമാസ്
ഇസ്രായേലിന്റെ ആക്രമണങ്ങളില്‍നിന്നും അതിന്റെ നശീകരത്തില്‍നിന്നും മസ്ജിദിനെ സംരക്ഷിക്കുന്നതിന് അല്‍ അഖ്‌സയിലേക്ക് നീങ്ങാനും അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ അവിടെ തമ്പടിക്കാനും ഹമാസ് ഫലസ്തീന്‍ ജനതയോട് ആഹ്വാനം ചെയ്തു.

ഗസാ സിറ്റി: മുസ്‌ലിം ലോകം പരിവാനമായി കാണുന്ന ജറുസലേമിലെ മസ്ജിദുല്‍ അഖസയ്ക്കുനേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ ഇസ്‌ലാമിക ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഹമാസ്. ഇസ്രായേലിന്റെ ആക്രമണങ്ങളില്‍നിന്നും അതിന്റെ നശീകരത്തില്‍നിന്നും മസ്ജിദിനെ സംരക്ഷിക്കുന്നതിന് അല്‍ അഖ്‌സയിലേക്ക് നീങ്ങാനും അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ അവിടെ തമ്പടിക്കാനും ഹമാസ് ഫലസ്തീന്‍ ജനതയോട് ആഹ്വാനം ചെയ്തു.
സയണിസ്റ്റ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീന്‍ ജനയ്‌ക്കെതിരായ ആക്രമണത്തിന്റെ തീവ്രതയേയും അവരുടെ അവകാശ ലംഘനങ്ങളേയും ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതിനേയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹമാസ് വക്താവ് അബ്ദുള്‍ലത്തീഫ് അല്‍ ഖാനുവ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി സയണിസ്റ്റ് സൈന്യം അല്‍ക്വിബ്ലി പ്രാര്‍ത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറുകയും പ്രാര്‍ഥനയിലേര്‍പ്പെട്ട വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൂടാതെ, വിശ്വാസികളുടെ വരവ് തടസ്സപ്പെടുത്തുന്നതിന് അല്‍അഖ്‌സാ മസ്ജിദിന് സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ബാങ്ക് വിളി തടയുന്നതിന് ഉച്ചഭാഷിണിയിലേക്കുള്ള ഇലക്ട്രിക് വയറുകള്‍ മുറിക്കുകയും ചെയ്തിരുന്നു. 'തുടര്‍ച്ചയായ ഈ വംശീയ നടപടികളും അല്‍ അഖ്‌സ മസ്ജിദിലെ നശീകരണ പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയ്ക്കു മേലുള്ള നിയന്ത്രണങ്ങളും അധിനിവേശകര്‍ക്കും അല്‍അഖ്‌സാ പള്ളിയെ ലക്ഷ്യമിടുന്ന വംശീയ പദ്ധതികള്‍ക്കുമെതിരേ വന്‍ പ്രക്ഷോഭത്തിന് ഇടയാക്കുമെന്ന് അബ്ദുള്‍ലത്തീഫ് അല്‍ ഖാനുവ മുന്നറിയിപ്പ് നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















