Sub Lead

നെടുമ്പാശേരി ഹജ്ജ് ക്യാംപിന് തുടക്കം; യാത്ര തിരിക്കുന്നത് 2431 തീര്‍ഥാടകര്‍

നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിരിക്കുന്ന ഹജ്ജ് ക്യാംപ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.2431 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇത്തവണ ഹജ്ജ് കര്‍മത്തിനായി തിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും 330 പേരും നെടുമ്പാശ്ശേരി യില്‍ നിന്നും പോകുന്നുണ്ട്. ഈ വര്‍ഷം രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റുകളാണ് സംസ്ഥാനത്തുള്ളത്. ഒന്ന് നെടുമ്പാശ്ശേരിയും മറ്റൊന്ന് കണ്ണൂരുമാണ്. 13,600 പേരാണ് കണ്ണൂരില്‍ നിന്നും യാത്ര തിരിക്കുന്നത്. ഇതില്‍ 5699 തീര്‍ഥാടകര്‍ യാത്ര തിരിച്ചു കഴിഞ്ഞു. 2000 ത്തിലധികം വനിതകള്‍ ഇക്കുറി പുരുഷന്മാരുടെ കൂട്ടില്ലാതെ തനിച്ച് ഹജ്ജ് കര്‍മത്തിനായി പോകുന്നുണ്ട്

നെടുമ്പാശേരി ഹജ്ജ് ക്യാംപിന് തുടക്കം;  യാത്ര തിരിക്കുന്നത് 2431 തീര്‍ഥാടകര്‍
X

കൊച്ചി:ഹജ്ജ്കര്‍മത്തിനായി പോകുന്ന തീര്‍ഥാടകര്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിരിക്കുന്ന ഹജ്ജ് ക്യാംപ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കര്‍മ്മം എന്നത് മാനസിക ഐക്യത്തിന്റെ വിളംബരമാണെന്ന് അദ്ദേഹം പറഞ്ഞു .ദേശ, ഭാഷാ, സംസ്‌കാരത്തിന്റെ അതീതമായി സര്‍വ മനുഷ്യരുടെയും ഒത്തു ചേരല്‍ കൂടിയാണിത്. സത്യസന്ധതയുള്ള സമ്പത്തിന്റെ വിലപേശലില്ലാത്ത നല്ല മനുഷ്യന്‍ കൂടിയായ നല്ല വിശ്വാസിയായി ഹജ്ജ് കര്‍മ്മം ചെയ്യുന്നവര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. 2431 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇത്തവണ ഹജ്ജ് കര്‍മത്തിനായി തിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും 330 പേരും നെടുമ്പാശ്ശേരി യില്‍ നിന്നും പോകുന്നുണ്ട്.

ഈ വര്‍ഷം രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റുകളാണ് സംസ്ഥാനത്തുള്ളത്. ഒന്ന് നെടുമ്പാശ്ശേരിയും മറ്റൊന്ന് കണ്ണൂരുമാണ്. 13,600 പേരാണ് കണ്ണൂരില്‍ നിന്നും യാത്ര തിരിക്കുന്നത്. ഇതില്‍ 5699 തീര്‍ഥാടകര്‍ യാത്ര തിരിച്ചു കഴിഞ്ഞു. 2000 ത്തിലധികം വനിതകള്‍ ഇക്കുറി പുരുഷന്മാരുടെ കൂട്ടില്ലാതെ തനിച്ച് ഹജ്ജ് കര്‍മത്തിനായി പോകുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹാജിമാരെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ലാതെ പൊതു സമൂഹത്തിന്റെ നന്മക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണ മെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി അംഗം എം എസ് അനസ് ഹാജി, മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി , എം എല്‍ എ മാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത് പങ്കെടുത്തു.

Next Story

RELATED STORIES

Share it