Sub Lead

ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഓരോ ഹാജിയും ഒന്നാം ഘട്ട (Advance amount) 81,000 രൂപ State Bank of India യിലോ Union Bank of India യിലോ നിക്ഷേപിക്കണം. ആവശ്യമായ പേ സ്ലിപ്പ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍  ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
X

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കായി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ താഴെപറയുന്നവയാണ്.

1- ഓരോ ഹാജിയും ഒന്നാം ഘട്ട (Advance amount) 81,000 രൂപ State Bank of India യിലോ Union Bank of India യിലോ നിക്ഷേപിക്കണം. ആവശ്യമായ പേ സ്ലിപ്പ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും പണമടക്കാം. ഹജ്ജ് ആവശ്യത്തിനുള്ള പണം ഹജ്ജ് കമ്മറ്റിക്കായി ബാങ്കില്‍ നിക്ഷേപിക്കുന്നതിന് നിലവില്‍ പാന്‍കാര്‍ഡിന്റെ ആവശ്യമില്ല. ഒരു കവറിലെ എല്ലാ ഹാജിമാരുടെയും സംഖ്യ ഒരുമിച്ച് തന്നെ നിക്ഷേപിക്കലാണ് അഭികാമ്യം.

2- ജനുവരി 17 മുതലാണ് ബാങ്കില്‍ പണം സ്വീകരിച്ച് തുടങ്ങുക. ഒരാഴ്ച മാത്രമാണ് സമയം ലഭിക്കുക.

3- KLF, WMKLF കവര്‍ നമ്പറുകാര്‍ പണമടച്ചതിന് ശേഷം ഇനി പറയുന്നവ നേരിട്ട് സംസ്ഥാന ഹജ്ജ് ഓഫിസില്‍ എത്തിക്കണം:

(1) പണമടച്ചതിന്റെ ഒറിജിനല്‍ (HCoI Copy) രശീതി.

(2) ഓരോ ഹാജിയുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് Medical Certificate Form വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.

(3)ഓരോ ഹാജിയുടെയും ഒറിജിനല്‍ പാസ്‌പോര്‍ട്ട്. പിറകില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സെല്ലോ ടാപ്പ് ഉപയോഗിച്ച് പതിക്കണം.

4- ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കുവാന്‍ സാധ്യമാകാത്ത ചഞക ഉള്‍പ്പെടെയുള്ളവര്‍ Bank Receipt, Medical Certificate എന്നിവയോടൊപ്പം താഴെ പറയുന്നവ സമര്‍പ്പിക്കണം:

(1) വെള്ളപേപ്പറില്‍ തയ്യാറാക്കിയ ഒരു അപേക്ഷ. (കാര്യങ്ങള്‍ കൃത്യവും സ്പഷ്ടവുമായിരിക്കണം).

(2)പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജിന്റെയും അവസാന പേജിന്റെയും വിസാ പേജിന്റെയും പകര്‍പ്പ്. പാസ്‌പോര്‍ട്ടില്‍ വിസ പതിക്കാത്തവരുടേതാണെങ്കില്‍ Paper Visa, Visa വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന Identtiy Card മുതലായവയുടെ പകര്‍പ്പ്.

(3) Sponsor, Company മുതലായവരില്‍ നിന്നുള്ള കത്തുണ്ടെങ്കില്‍ അഭികാമ്യം.

5. നിലവില്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചവര്‍ (70+ റിസര്‍വ് കാറ്റഗറി, KLR കവറുകാര്‍) Bank Receipt, Medical Certificate എന്നിവ ഹജ്ജ് ഓഫിസില്‍ നേരിട്ട് എത്തിക്കേണ്ടതില്ല. രജിസ്റ്റേഡ് പോസ്റ്റ് ആയോ കൊറിയര്‍ വഴിയോ അയച്ചാല്‍ മതി.

6. സംസ്ഥാന ഹജ്ജ് ഓഫിസിലേക്ക് അയക്കുന്ന പാസ്സ്‌പോര്‍ട്ട് ഉള്‍പ്പെടെ മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് സൂക്ഷിക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എന്‍ പി സെനുദ്ദീന്‍, മാസ്റ്റര്‍ ട്രൈനര്‍

കേരളാ സംസ്ഥാന ഹജ്ജ് കമ്മറ്റി

ഫോണ്‍: 9446640644.

എന്‍ കെ അമാനുല്ലാഹ്, ജില്ലാ ഹജ്ജ് െ്രെടനര്‍

കാസറഗോഡ്,

ഫോണ്‍: 9446111188

Next Story

RELATED STORIES

Share it