India

ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
X

ന്യൂഡല്‍ഹി: രണ്ട് വോട്ടര്‍ ഐഡി നമ്പറുകള്‍ കൈവശം വച്ചുവെന്ന വിവാദത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഓഗസ്റ്റ് 14നകം വിഷയത്തില്‍ വിശദീകരണം നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാന്‍കി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടറാണ് നോട്ടീസ് നല്‍കിയത്.

രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിന് വിശദീകരണം തേടി ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ആണ് നോട്ടീസ് അയച്ചത്. അതേസമയം, താന്‍ ഒരു സ്ഥലത്താണ് വോട്ട് ചെയ്തതെന്ന് സിന്‍ഹ അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it