Sub Lead

കണ്ടക്ടര്‍ക്ക് കൊവിഡ്: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി.

കണ്ടക്ടര്‍ക്ക് കൊവിഡ്: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
X

തൃശ്ശൂര്‍: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയോടെ ഗുരൂവായൂര്‍ ഡിപ്പോ അടച്ചു. എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂരില്‍ നിന്നുള്ള ഏഴ് സര്‍വീസുകള്‍ ഇതിനോടകം റദ്ദാക്കി.

ഈ മാസം 25ാം തിയതി രാവിലെ 8.30നാണ് ഗുരുവായൂരില്‍ നിന്ന് കാഞ്ഞാണി വഴി തൃശൂരിലേക്ക് കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയത്. പത്ത് മണിക്ക് ബസ് തൃശ്ശൂരില്‍ എത്തി. 25 പേരോളം ആ ദിവസം വിവിധ ഇടങ്ങളില്‍ നിന്നായി ബസില്‍ കയറിയിരുന്നു. ആ ദിവസം ബസില്‍ കയറിയ മുഴുവന്‍ ആളുകളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ അതാതു പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.


Next Story

RELATED STORIES

Share it