Sub Lead

റാഞ്ചിയില്‍ മുസ്‌ലിം ബാലന്‍മാര്‍ കൊല്ലപ്പെട്ടത് ക്ഷേത്രത്തില്‍നിന്നുള്ള വെടിയേറ്റ്?

ക്ഷേത്രാങ്കണത്തില്‍നിന്ന് നടത്തിയ വെടിവയ്പിലാണ് കുട്ടികള്‍ക്ക് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. പ്രവാചക നിന്ദയ്‌ക്കെതിരേ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രതിഷേധവുമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച തെരുവിലിറങ്ങിയ മുസ്‌ലിംകള്‍ക്കു നേരെ ഒരു ക്ഷേത്രത്തില്‍ നിന്ന് പോലിസും ഹിന്ദു വലതുപക്ഷ നേതാക്കളും വെടിയുതിര്‍ത്തതായി വെടിവയ്പില്‍ കൊല്ലപ്പെട്ട മുദസ്സിറിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

റാഞ്ചിയില്‍ മുസ്‌ലിം ബാലന്‍മാര്‍ കൊല്ലപ്പെട്ടത്   ക്ഷേത്രത്തില്‍നിന്നുള്ള വെടിയേറ്റ്?
X

റാഞ്ചി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധങ്ങള്‍ക്കിടെ രണ്ടു മുസ്‌ലിം കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ക്ഷേത്രാങ്കണത്തില്‍നിന്ന് നടത്തിയ വെടിവയ്പിലാണ് കുട്ടികള്‍ക്ക് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. പ്രവാചക നിന്ദയ്‌ക്കെതിരേ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രതിഷേധവുമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച തെരുവിലിറങ്ങിയ മുസ്‌ലിംകള്‍ക്കു നേരെ ഒരു ക്ഷേത്രത്തില്‍ നിന്ന് പോലിസും ഹിന്ദു വലതുപക്ഷ നേതാക്കളും വെടിയുതിര്‍ത്തതായി വെടിവയ്പില്‍ കൊല്ലപ്പെട്ട മുദസ്സിറിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

'ഇസ്ലാം സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കുന്നതിനിടെ മുദസ്സിറിനെ ഒരു ക്ഷേത്രത്തിന് മുന്നില്‍വച്ച് വെടിവെച്ച് വീഴ്ത്തുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ക്ലിപ്പില്‍ കാണാം. ഭൈരോ സിംഗ് എന്നയാള്‍ ക്ഷേത്രാങ്കണത്തില്‍നിന്നു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അവകാശപ്പെടുന്ന ചില ക്ലിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഭൈരോ സിംഗിന്റെ വെടിയേറ്റാണോ ഏതെങ്കിലും പോലിസുകാരന്റെ വെടിയേറ്റാണോ മുദസ്സിര്‍ കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്ന് അമ്മാവന്‍ ഷാഹിദ് അയ്യൂബി പറഞ്ഞു. ആരാണ് മുദസ്സിറിനു നേരെ വെടിയുതിര്‍ത്തതെന്ന് കണ്ടെത്തേണ്ടത് പോലിസാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിഷേധക്കാര്‍ക്ക് നേരെ ക്ഷേത്രത്തില്‍ നിന്ന് വെടിയുതിര്‍ത്തതായി അദ്ദേഹം സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ മുദസ്സറിനെ കൂടാതെ സാഹില്‍ എന്ന മറ്റൊരു മുസ്ലീം ബാലനും കൊല്ലപ്പെട്ടിരുന്നു. അക്രമം, കല്ലേറ്, നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി റാഞ്ചി പോലീസ് നിരവധി മുസ്‌ലിംകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മുദസ്സിറിന്റേയും സാഹിലിന്റേയും കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മുദസ്സിറിന്റെ മരണത്തില്‍ ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഷാഹിദ് പറഞ്ഞു. മുസ്‌ലിംകള്‍ക്കെതിരായ ഹിന്ദുത്വരുടെ അക്രമങ്ങള്‍ക്ക് പോലിസ് ഒത്താശ ചെയ്യുന്നതായും മുസ്‌ലിം സമൂഹത്തെ ലക്ഷ്യമിടുന്നതായും നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it