Sub Lead

ഗുജറാത്ത് മന്ത്രിമാര്‍ക്കും വിഐപികള്‍ക്കും യാത്രക്കായി 191 കോടിയുടെ വിമാനം

നിലവില്‍ മുഖ്യമന്ത്രിയുടെ യാത്രക്ക് സ്വകാര്യ വിമാനം വാടകക്കെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഒരു മണിക്കൂറിന് ഒരുലക്ഷമാണ് ചെലവാക്കുന്നത്. ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന് അധികൃതര്‍ പറഞ്ഞു.

ഗുജറാത്ത് മന്ത്രിമാര്‍ക്കും വിഐപികള്‍ക്കും യാത്രക്കായി 191 കോടിയുടെ വിമാനം
X

അഹമ്മദാബാദ്: മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ വിഐപികള്‍ക്ക് സഞ്ചരിക്കാനായി ഗുജറാത്ത് സര്‍ക്കാര്‍ വിമാനം വാങ്ങുന്നു.191 കോടി ചെലവിട്ടാണ് പുതിയ വിമാനം വാങ്ങുന്നത്. ഇരട്ട എഞ്ചിനുള്ള ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ 650 വിമാനമാണ് സര്‍ക്കാര്‍ വാങ്ങുന്നത്. രണ്ടാഴ്ചക്കുള്ളില്‍ വിമാനം എത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിമാനം വാങ്ങുന്നതുമായി സംബന്ധിച്ച നിര്‍ദ്ദേശം ഗുജറാത്ത് സര്‍ക്കാര്‍ തലത്തില്‍ വന്നിരുന്നതായി അധികൃതര്‍ അറിയിച്ചു. 7000 കിലോമീറ്റര്‍ ദൂരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനത്തില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. പരാമാവധി വേഗത മണിക്കൂറില്‍ 840 കിലോമീറ്റര്‍.

ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിങ് വിമാനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും വിഐപികള്‍ക്കും സഞ്ചരിക്കാനായി ഉപയോഗിക്കുന്നത്.നിലവിലെ വിമാനത്തില്‍ ഒമ്പത് പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. വിമാനം വാങ്ങുന്നത് സംബന്ധിച്ച് എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു.പുതിയ വിമാനം സര്‍വീസ് നടത്തുന്നതിനായി ഏകദേശം രണ്ട് മാസമെടുക്കുമെന്ന് ഗുജറാത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അജയ് ചൗഹാന്‍ പറഞ്ഞു.

നിലവില്‍ മുഖ്യമന്ത്രിയുടെ യാത്രക്ക് സ്വകാര്യ വിമാനം വാടകക്കെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഒരു മണിക്കൂറിന് ഒരുലക്ഷമാണ് ചെലവാക്കുന്നത്. ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന് അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it