Sub Lead

നോയിഡയില്‍ യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി

സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തതതായി നോയ്ഡ സെക്റ്റര്‍ 63 സീനിയര്‍ പോലിസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.

നോയിഡയില്‍ യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി
X

ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ 21 കാരിയെ അഞ്ചംഗസംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പോലിസ്. ജോലി ആവശ്യാര്‍ത്ഥം സുഹൃത്തിനെ കാണാന്‍ നോയിഡ പാര്‍ക്കില്‍ എത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തതതായി നോയ്ഡ സെക്റ്റര്‍ 63 സീനിയര്‍ പോലിസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.

ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. നിരക്ഷരയായ യുവതി ജോലിയാവശ്യാര്‍ത്ഥമാണ് തന്റെ സഹോദരന് പരിചയമുള്ള സുഹൃത്തിനെ സമീപിച്ചത്. തുടര്‍ന്ന് ഇയാളെ കാണാനും ജോലി ആവശ്യപ്പെടാനുമായാണ് യുവതി പാര്‍ക്കില്‍ എത്തിയത്. ഇവിടെ വച്ച് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പാര്‍ക്കിലുണ്ടായിരുന്ന അഞ്ചംഗ സംഘം ഇത് കാണുകയും യുവതിയുടെ സുഹൃത്തിനെ പിടികൂടി മര്‍ദിച്ചു.

തുടര്‍ന്ന് ഈ സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. യുവതി പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തുകയും പരാതി നല്‍കുകയുമായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിദേയയാക്കുകയും കൗണ്‍സിലിംഗ് നടത്തുകയും ചെയ്തതായി പോലിസ് അറിയിച്ചു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാവുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it