- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിശന്ന് കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
നോയിഡയിലെ ഗോപാല്‍ഗാഹ് ഗ്രാമത്തിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് എട്ടു മാസം പ്രായമായ മകന്‍ ദീപകിനെ കൊലപ്പെടുത്തിയത്.
നോയിഡ: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന മാതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഷാള്‍ ഉപയോഗിച്ച് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നോയിഡയിലെ ഗോപാല്‍ഗാഹ് ഗ്രാമത്തിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് എട്ടു മാസം പ്രായമായ മകന്‍ ദീപകിനെ കൊലപ്പെടുത്തിയത്.
കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ നിരാശയിലായ താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് അമ്മ മൊഴി നല്‍കി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ അഴുകിയ മൃതശരീരം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. വീടിന്റെ അടുത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കിയ നിലയില്‍ അഴുകിയ അവസ്ഥയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മകനെ കാണാനില്ലെന്ന് ഹേമ വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹേമയും ഭര്‍ത്താവും മകനെ കാണാനില്ലെന്ന് കാണിച്ച് പോലിസിലും പരാതി നല്‍കി. അന്വേഷണത്തിനായി പോലിസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ വീടിന് സമീപത്തു നിന്ന് ദുര്‍ഗന്ധം ഉയരുന്നത് ശ്രദ്ധയില്‍പെടുകയും പരിശോധനയില്‍ കുട്ടിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയതോടെ കുട്ടി കട്ടിലില്‍ നിന്ന് വീണ് മരിച്ചുവെന്നാണ് ഹേമ പോലിസിനോടും ബന്ധുക്കളോടും ആദ്യം പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ കഴുത്തില്‍ പാട് കണ്ടെത്തിയതോടെ പോലിസ് ഹേമ ഉള്‍പ്പെടെ ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തു. ഒടുവില്‍ താന്‍ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹേമ സമ്മതിക്കുകയായിരുന്നു.ഭര്‍ത്താവ് ജോലിക്ക് പോകാറില്ലെന്നും ഇതുമൂലം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്നും ഹേമ പറഞ്ഞു. ഇതിനിടെ കുട്ടി വിശന്ന് കരഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















