Sub Lead

മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്നുപേരെ രക്ഷപ്പെടുത്തി, മുത്തശ്ശിയെയും പേരക്കുട്ടിയെയും കാണാതായി

മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്നുപേരെ രക്ഷപ്പെടുത്തി, മുത്തശ്ശിയെയും പേരക്കുട്ടിയെയും കാണാതായി
X

മലപ്പുറം: മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. മൂന്നുപേരെ രക്ഷപ്പെടുത്തി. മുത്തശ്ശിയെയും പേരക്കുട്ടിയെയും കാണാതായി. മലപ്പുറം അമരമ്പലം പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. സുശീല, അനുശ്രീ(12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. മാതാവും മൂന്ന് മക്കളും മുത്തശ്ശിയുമാണ് അമരമ്പലം പുഴയുടെ സൗത്ത് കടവില്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. രണ്ടുപേരെ കണ്ടെത്താന്‍ സ്‌കൂബ ടീമടക്കം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it