Sub Lead

കൊല്ലത്ത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും പിടിയില്‍

ഏഴംകുളം വനജ വിലാസത്തില്‍ ഗണേശി(23)നെയും വിദ്യാര്‍ഥിനിയുടെ പിതൃമാതാവിനെയുമാണ് ഏരൂര്‍ പോലിസ് പിടികൂടിയത്

കൊല്ലത്ത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും പിടിയില്‍
X

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ എസ് എസ് എല്‍സി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറെയും സഹായം ചെയ്തു നല്‍കിയതിനു പെണ്‍കുട്ടിയുടെ മുത്തശ്ശിയെയും പോലിസ് അറസ്റ്റ് ചെയ്തു. ഏഴംകുളം വനജ വിലാസത്തില്‍ ഗണേശി(23)നെയും വിദ്യാര്‍ഥിനിയുടെ പിതൃമാതാവിനെയുമാണ് ഏരൂര്‍ പോലിസ് പിടികൂടിയത്. മുത്തശ്ശി സ്ഥിരമായി യാത്ര ചെയ്യാറുള്ള ഓട്ടോയുടെ ഡ്രൈവറാണ് പിടിയിലായത്. കുട്ടിയുടെ പിതാവിന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാര്‍ഥിനിയെ മുത്തശ്ശി ഏറ്റെടുത്തു താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുമായി അടുത്ത ഗണേശ് ഇയാളുടെ വീട്ടിലും സ്‌കൂളില്‍ നിന്നു വീട്ടിലേക്കു വരുന്ന വഴിയിലും മുത്തശ്ശിയുടെ വീട്ടിലും വച്ച് നിരവധിതവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.




Next Story

RELATED STORIES

Share it