Sub Lead

പഴം- പച്ചക്കറി കയറ്റുമതിയിലുള്ള സ്തംഭനം ഒഴിവാക്കാൻ സർക്കാർ ഇടപെടുക: എസ് ഡി പി ഐ

പഴം- പച്ചക്കറി കയറ്റുമതിയിലുള്ള സ്തംഭനം ഒഴിവാക്കാൻ സർക്കാർ ഇടപെടുക: എസ് ഡി പി ഐ
X

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ ഉൾപ്പെടെ കാർഗോ നിരക്കുകളിലുള്ള വർദ്ധനയും കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയ ചരക്കു സേവനനികുതിയും കാരണം പഴം പച്ചക്കറി കയറ്റുമതിയിൽ ഉണ്ടായിട്ടുള്ള സ്തംഭനം ഒഴിവാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം എഞ്ചിനിയർ എം.എ സലീം ആവശ്യപ്പെട്ടു.വിമാനമാർഗം കയറ്റുമതി ചെയ്യുന്ന ചരക്കു കൂലിയിന്മേൽ 18 ശതമാനം ഐ ജി എസ് ടി ഈടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനവും വിമാന ചരക്കുകൂലിയിലുള്ള വർധനവും കാരണം കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറി കയറ്റുമതി പൂർണമായും നിലച്ചിരിക്കുകയാണ്. കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെയും അനുബന്ധ മേഖലകളിൽ തൊഴിലെടുക്കുന്നവരെയും കയറ്റുമതിയെ ആശ്രയിച്ചിരുന്ന കർഷകരെയും ഇത് കനത്ത പ്രതിസന്ധിയിലാണ് ആക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ഓപ്പൺ സ്കൈ പോളിസി കാരണം വിദേശ വിമാനക്കമ്പനികൾക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് കാർഗോ സർവീസ് നടത്താനുമുള്ള അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കോവിഡ് കാലത്ത് കാർഗോ നിരക്കിൽ ഏർപ്പെടുത്തിയ വർദ്ധന പിൻവലിക്കാൻ വിമാനക്കമ്പനികൾ തയാറായിട്ടില്ല. കയറ്റുമതി നിലക്കുന്നതോടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാരും പാർലമെന്റ് അംഗങ്ങളും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് സംസ്ഥാനത്തുനിന്നുള്ള കയറ്റുമതി പുനഃരാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it