Sub Lead

പ്രതിഷേധം ഭയന്ന് ഗവര്‍ണര്‍; കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് പിന്മാറി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന് പോലിസ് വിലയിരുത്തലും ഉണ്ടായിരുന്നു.

പ്രതിഷേധം ഭയന്ന് ഗവര്‍ണര്‍;  കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് പിന്മാറി
X

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ നിന്ന് പിന്മാറി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധം ഭയന്ന് കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് ഗവര്‍ണര്‍ പിന്‍വാങ്ങിയത്. ഡിസി ബുക്ക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്നാണ് പിന്മാറ്റം. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷന്‍. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.

ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുസ്ഥലത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫിസ് സംഘാടകരെ അറിയിക്കുകയായിരുന്നു.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന് പോലിസ് വിലയിരുത്തലും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ ഗവര്‍ണറുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.


Next Story

RELATED STORIES

Share it